Widgets Magazine
13
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം ഇന്ന്....മണിപ്പൂരില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി, ഏഴായിരം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


അന്‍പത് നേതാക്കളെ ദോഹയിലെ കെട്ടിടം തകര്‍ത്ത് ഒറ്റയടിക്ക് വകവരുത്താനുള്ള ലക്ഷ്യം.. സാധിക്കാതെ പോയതില്‍ അങ്ങേയറ്റം ദുഖമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു..


അവൻ മരിച്ചതിന് ശേഷം അടവ് മുടങ്ങി: ഞങ്ങൾ ആദ്യം പോയിക്കഴിഞ്ഞിട്ട് അവൻ പോയാൽ മതിയായിരുന്നു; വിങ്ങിപ്പൊട്ടി ജെൻസന്റെ മാതാപിതാക്കൾ: കുടുംബം കടക്കെണിയിൽ; കുറച്ചെങ്കിലും മനഃസ്സാക്ഷി ഉണ്ടെങ്കിൽ ആ അച്ഛനെ ഹെൽപ്പ് ചെയ്യാൻ ശ്രുതിയോട് അവർ...


ആ പെണ്‍കുട്ടി സത്യം അറിഞ്ഞപ്പോള്‍ മാപ്പ് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇത് പോസ്റ്റ് ചെയ്യില്ലായിരുന്നു: അവര്‍ അത്രയും വൃത്തികേട് പറഞ്ഞിട്ടും, അത് തെറ്റാണെന്ന് മനസിലായിട്ടും ആ പെണ്‍കുട്ടി മാപ്പ് പറയാന്‍ തയാറായില്ല; സദാചാര ആക്രമണം നടത്തിയ പെണ്‍കുട്ടി യുവാവിനെതിരെ പരാതി നല്‍കി: സ്റ്റേഷനില്‍ വെച്ച് ആത്മഹത്യാ ഭീഷണിയും...


സെന്റ് സേവ്യേഴ്സ് കോളേജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ; അദ്ധ്യാപകരുടെ സമ്മർദ്ദം കാരണമാണ് ആത്മഹത്യയെന്ന് സഹപാഠികളുടെയും എസ്‌എഫ്‌ഐയുടെയും ആരോപണം...

തലസ്ഥാനത്തിന്റെ കിരീടവും ചെങ്കോലും വീണ്ടും അരവിന്ദ് കെജ്രിവാളിന്; ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു

16 FEBRUARY 2020 03:35 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തിന്റെ കിരീടവും ചെങ്കോലും വീണ്ടും അരവിന്ദ് കെജ്രിവാളിന്. ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയ്ന്‍, ഗോപാല്‍റായ്, കൈലാഷ് ഗഹ്ലോത്, ഇമ്രാന്‍ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്നവരാണ് ഇവര്‍. കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത് ഇത് തുടര്‍ച്ചയായി മൂന്നാംതവണയാണ്.

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. വരാണസിയില്‍ സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി. ഇതര സംസ്ഥാന മുഖ്യമന്ത്രിമാരെയും നേതാക്കളെയും വിളിച്ചിട്ടില്ല. ഡല്‍ഹിയുടെ മാറ്റത്തിന് ചുക്കാന്‍പിടിച്ച, വിവിധ മേഖലകളില്‍നിന്നുള്ള അമ്ബതോളം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിലെ വിശിഷ്ടാതിഥികള്‍. അധ്യാപകര്‍, ജയ് ഭീം പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാര്‍ഥികള്‍, മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍, ബസ് മാര്‍ഷല്‍മാര്‍, സിഗ്നേച്ചര്‍ പാലത്തിന്റെ ശില്പികള്‍, ജോലിക്കിടയില്‍ ജീവന്‍ നഷ്ടപ്പെട്ട അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍, ബൈക്ക് ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ശുചീകരണത്തൊഴിലാളികള്‍, വീട്ടുപടിക്കല്‍ സേവനമെത്തിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ളവരാണ് കെജ്രിവാളിനൊപ്പം വേദി പങ്കിട്ടത്. 'നിങ്ങളുടെ മകനെ വന്ന് അനുഗ്രഹിക്കൂ' എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് ഡല്‍ഹി ജനതയെ ആം ആദ്മി പാര്‍ട്ടി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്.

'മിനി മഫ്ളര്‍മാന്‍', 'ബേബി കെജ്രിവാള്‍' എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരുവയസ്സുകാരന്‍ അവ്യാന്‍ തോമറായിരുന്നു ചടങ്ങിലെ പ്രധാന ആകര്‍ഷണം. അടുത്ത മൂന്ന് മാസത്തേക്ക് സര്‍ക്കാരിന്റെ കര്‍മ്മ പദ്ധതി സംബന്ധിച്ച ചര്‍ച്ച നടന്നു. കഴിഞ്ഞ തവണത്തെ മന്ത്രിസഭയില്‍ ജനങ്ങള്‍ സന്തുഷ്ടരാണ്. ഞങ്ങളുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചത്. ജനങ്ങളുടെ വിശ്വാസം കൂടുതല്‍ ഊട്ടിഉറപ്പിക്കുമെന്നും മനീഷ് സിസോദിയ പറഞ്ഞു.

വികസനവും വിഭജന അജണ്ടയും തമ്മിലുള്ള പോരാട്ടമായിരുന്നു ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കണ്ടത്. വികസന നേട്ടങ്ങളെ മുന്‍നിര്‍ത്തി ആപ് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ സി.എ.എ സമരങ്ങളെ അധിക്ഷേപിച്ച്‌ വര്‍ഗീയ അജണ്ടയായിരുന്നു അമിത് ഷായുടെ പ്രധാന പ്രചാരണ ആയുധം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരക്കാരെ ദേശദ്രോഹികളായി ചിത്രീകരിക്കാനും അവരെ വെടിവെച്ച്‌ കൊല്ലാന്‍ വരെ ബി.ജെ.പി നേതാക്കള്‍ ആഹ്വാനം ചെയ്തു. ഈ സാമുദായിക ധ്രുവീകരണം ജനങ്ങള്‍ തള്ളികളഞ്ഞതായാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം. സീറ്റുകള്‍ വര്‍ധിപ്പിച്ചെങ്കിലും അവകാശവാദങ്ങള്‍ക്ക് അടുത്തെങ്ങുമെത്താന്‍ ബി.ജെ.പി നേതൃത്വത്തിന് സാധിച്ചില്ല. ഒരു മാസം 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഡല്‍ഹി നിവാസികളില്‍ നിന്നും വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്ന് തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്ബ് അരവിന്ദ് കെജ്‌രിവാള്‍ നടത്തിയ പ്രഖ്യാപനം പാവപ്പെട്ടവരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരട്ട തീരുവ പിന്‍വലിക്കുമെന്ന ഒരു സൂചനയും ട്രംപ് നല്‍കിയിട്ടില്ല....  (10 minutes ago)

. എട്ട് മരണം, 20 പേര്‍ക്ക് പരുക്ക്  (33 minutes ago)

കനത്ത സുരക്ഷ... നരേന്ദ്രമോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം ഇന്ന്....  (41 minutes ago)

യുവതിയുടെ കിടപ്പറരംഗം ഒളിച്ചിരുന്നു പകര്‍ത്തി ഭീഷണിപ്പെടുത്തിയ രണ്ടു പേര്‍ അറസ്റ്റില്‍  (7 hours ago)

ഫോറസ്റ്റ് ഓഫിസില്‍ ഡ്യൂട്ടിക്കിടെ വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമം  (7 hours ago)

75 യാത്രക്കാരുമായി പറന്നുയര്‍ന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു  (7 hours ago)

വിവാഹ അഭ്യർത്ഥന നിരസിച്ചത്തിലുള്ള പക, കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ  (10 hours ago)

ഹജ്ജ് വിമാന നിരക്ക് ന്യായമാകണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍... കേന്ദ്ര വ്യോമയാന മന്ത്രിക്കും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയ്ക്കും കത്തയച്ചു....  (10 hours ago)

തിരുവോണം ബമ്പർ; വില്പന 45 ലക്ഷം കടന്നു... വിറ്റുപോയത് 45,72,410 എണ്ണം ടിക്കറ്റുകളാണ്  (10 hours ago)

CPI സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും... വരും കാല പോരാട്ടങ്ങളിൽ വീറോടെ പൊരുതുമെന്ന് ബിനോയ് വിശ്വം  (10 hours ago)

വിവാദങ്ങൾക്കിടയിലും ആഗോള അയ്യപ്പ സംഗമത്തിനായി പമ്പയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു:  (10 hours ago)

ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തിയില്‍ ജില്ലയില്‍ മാത്രം ചെലവഴിക്കുന്നത് 5987 കോടി രൂപയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍  (10 hours ago)

പെരുമണ്‍ പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്  (10 hours ago)

40 വര്‍ഷങ്ങള്‍ക്ക് ശേഷം 1.57 കോടി രൂപ ലാഭമുണ്ടാക്കി കെ.എസ്.ആര്‍.ടി.സി... പത്തനാപുരത്ത് പുതിയ ആറ് സര്‍വീസുകള്‍ക്ക് തുടക്കമിട്ട് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍...  (10 hours ago)

ജൈവവൈവിധ്യ ടൂറിസം സര്‍ക്യൂട്ട് പദ്ധതി പുതുവത്സര സമ്മാനമായി നാടിന് സമര്‍പ്പിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്  (10 hours ago)

Malayali Vartha Recommends