ഡൽഹി സംഘർഷം: വെടിയുതിർക്കുന്ന അക്രമിയുടെ ചിത്രം പുറത്ത്; ട്രംപിന്റെ സന്ദർശനത്തിന് മണിക്കൂറുകൾ ശേഷിക്കെ ഡൽഹിയിൽ ഏറ്റുമുട്ടൽ; ഒരു കോണ്‍സ്റ്റബിൾ കൊല്ലപ്പെട്ടെന്ന് പൊലീസ്; ഡൽഹിയിലെ സിഎഎ സമരക്കാരെ കൈകാര്യം ചെയ്യണമെന്ന് ബിജെപി നേതാവ് കപിൽ മിശ്ര ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് സംഭവങ്ങൾ

ഡൽഹിയിൽ സിഎഎ വിരുദ്ധരും അനുകൂലികളും തമ്മിൽ നടക്കുന്ന സംഘർഷത്തിൽ പൊലീസ് നോക്കിനിൽക്കെ ഒരു വിഭാഗത്തിനു നേരെ വെടിവെക്കുന്നയാളുടെ വീഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഇയാളുടെ കൂടുതൽ വ്യക്തതയുള്ള ചിത്രം പുറത്തുവന്നിരിക്കുകയാണിപ്പോൾ.പൊലീസിനെ നോക്കുകുത്തിയാക്കി ഒരു വിഭാഗമാളുകൾ മറ്റൊരു വിഭാഗത്തിനു നേരെ വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഓടിവരുന്ന ആൾക്കൂട്ടത്തിൽ നിന്ന ഒരാൾ കൂടുതൽ വേഗത്തിൽ മുമ്പോട്ടു വരുന്നതും തോക്കെടുത്ത് വെടിവെക്കുന്നതും കാണാം.
ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിനിടയിലാണ് ഈ സംഘർഷം തുടങ്ങിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഡൽഹിയിലെ സിഎഎ സമരക്കാരെ കൈകാര്യം ചെയ്യണമെന്ന് ബിജെപി നേതാവ് കപിൽ മിശ്ര ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് ഈ സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്.നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാരിലെ മുസ്‌ലിങ്ങളെ തെരഞ്ഞെടുപിടിച്ച് ആക്രമിക്കുകയാണെന്ന് ദ സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. റോയിട്ടേഴ്‌സ് പകര്‍ത്തിയ പ്രതിഷേധക്കാരെ ആക്രമിക്കുന്നതിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്.
പൊലീസിന്റെ ബാരിക്കേഡുകള്‍ ചാടിക്കടന്നാണ് അനുകൂലികള്‍ പ്രതിഷേധക്കാരെ ആക്രമിക്കുന്നതെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. അക്രമികള്‍ പ്രക്ഷോഭകര്‍ക്കുനേരെ കല്ലേറ് നടത്തുകയും പെട്രോള്‍ ബോംബ് എറിയുകയും ചെയ്തു. പ്രതിഷേധക്കാരിലെ മുസ്‌ലിങ്ങളെ തെരഞ്ഞെുപിടിച്ചാണ് ആക്രമണം.
ആക്രമണത്തില്‍ ഒരു പൊലീസുകാരനടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. ദല്‍ഹി ജാഫ്രാബാദിലും മുജ്പൂരിലുമാണ് സംഘര്‍ഷമുണ്ടായത്.24 മണിക്കൂറിനിടയില്‍ നടക്കുന്ന രണ്ടാമത്തെ സംഘര്‍ഷമാണിത്. പ്രതിഷേധക്കാരും അനുകൂലികളും തമ്മില്‍ കല്ലേറുണ്ടായി.കഴിഞ്ഞ ദിവസം ജാമിയ മിലിയയിലെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേരെയും സമാനരീതിയിൽ വെടിവെപ്പുണ്ടായിരുന്നു. സ്വാതന്ത്ര്യം ഇതാ എടുത്തോളൂ എന്ന് പറഞ്ഞായിരുന്നു അന്നത്തെ അക്രമം
https://www.facebook.com/Malayalivartha