കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് അഞ്ചാം നിലയില്‍നിന്ന് താഴേക്കു ചാടി മരിച്ചു. എരുമേലി മൂക്കന്‍പെട്ടി സ്വദേശി സുമേഷ് കുമാര്‍ മോഹനന്‍ (27) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സര്‍ജറി ബ്ലോക്കിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടുകയായിരുന്നു.
പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ചികിത്സയിലുണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. സംഭവത്തില്‍ ഗാന്ധിനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
https://www.facebook.com/Malayalivartha