കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു

കോട്ടപ്പറമ്പ് 'അമ്മയും കുഞ്ഞും' ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. ആശുപത്രിക്കു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിട നിര്‍മ്മാണത്തിനായി മണ്ണെടുക്കുമ്പോഴാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
ജൂലായില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സമയത്ത് ആശുപത്രി മതിലിന് കേടുപാട് സംഭവിക്കുകയും കാന്റീന്‍ പൂട്ടുകയും ചെയ്തിരുന്നു. ശനിയാഴ്ച മതില്‍ ഇടിഞ്ഞതോടെ സമീപത്തുളള പേ വാര്‍ഡിലെ രോഗികളെ മാറ്റിയിട്ടുണ്ടെന്നും പരാതി നല്‍കിയെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
https://www.facebook.com/Malayalivartha