ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍

എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍. കുട്ടിയെ നാളെ പുലര്‍ച്ചെ വെന്റിലേറ്ററില്‍ നിന്ന് മാറ്റും. ഇന്ന് പുലര്‍ച്ചെ 6.30 നാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്. മസ്തിഷ്‌കമരണം സംഭവിച്ച അങ്കമാലി സ്വദേശിയായ 18 കാരന്റെ ഹൃദയമാണ് കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിക്ക് മാറ്റിവെച്ചത്. ഇന്ന് പുലര്‍ച്ചെ 1.25 ന് ആരംഭിച്ച ശസ്ത്രക്രിയ 6.30 നായിരുന്നു പൂര്‍ത്തിയായത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരം എന്നാണ് ഡോ. ജേക്കബ് എബ്രഹം പറഞ്ഞു. നാളെ പുലര്‍ച്ചെ വെന്റിലേറ്ററില്‍ നിന്ന് കുട്ടിയെ ഐ സിയുവിലേക്ക് മാറ്റും.
അപകടത്തില്‍ മരിച്ച ബില്‍ജിത്തിന്റെ കരള്‍, ചെറുകുടല്‍ എന്നിവ അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശിക്ക് മാറ്റിവെച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കുട്ടി. മൂന്ന് വര്‍ഷമായി ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. ഇന്നാണ് കുട്ടിയ്ക്ക് അനുയോജ്യമായ ഹൃദയം ലഭ്യമാണെന്ന വിവരം ലിസി ആശുപത്രിയില്‍ നിന്ന് കുടുംബത്തിന് ലഭിച്ചത്. ശ്രീചിത്ര ആശുപത്രിയില്‍ ആയിരുന്നു കുട്ടിയുടെ ചികിത്സ. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് ലിസി ആശുപത്രിയില്‍ നിന്ന് ഹൃദയം ലഭ്യമാണെന്ന് വിവരം ലഭിച്ചത്.
https://www.facebook.com/Malayalivartha