Widgets Magazine 

19
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ഇതിനായി കൂട്ടായ പരിശ്രമം ആവശ്യം.... രാജ്യത്തു നിന്ന് ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിൽ ലഹരിയുടെ വിപത്തും തുടച്ചുനീക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....


സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?


കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...


വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...


ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?

വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാകാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍

13 SEPTEMBER 2025 07:18 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രപതി ദ്രൗപതി മുർമു 27ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.... ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണങ്ങളൊരുക്കും

യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്.... എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക

മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലയിൽ എത്തുന്നവരുടെ എണ്ണത്തിൽ കുറവ്....

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് ധനസഹായം 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തി....

പറക്കുന്നതിനിടെ ഒരു എഞ്ചിനില്‍ തീപിടിച്ചു; 17 പേർ കത്തി കരിഞ്ഞു..! കണ്ട് നിന്നവർ ഞെട്ടി

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയതിനു കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തുടര്‍ച്ചയായ എട്ടാം മാസവും വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് മാസത്തിലെ കേരളത്തിന്റെ പണപ്പെരുപ്പം 9.4 ആണ്. ദേശീയ ശരാശരി 2.07% ത്തിലേക്ക് കുറയുമ്പോഴാണ് കേരളത്തിലെ ജനങ്ങള്‍ ഇത്ര വലിയ വിലക്കയറ്റം അനുഭവിക്കേണ്ടി വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടിന്റെ തെളിവാണിതെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ദേശീയതലത്തില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് നിശ്ചയിച്ച നിരക്കായ നാല് ശതമാനത്തിനും താഴെയാക്കി നിലനിര്‍ത്തി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുമ്പോഴാണ് കേരളത്തിലെ വിലക്കയറ്റം അനിയന്ത്രിതമായി ഓരോ മാസം കഴിയുമ്പോഴും ഉയരുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയാണ് പണപ്പെരുപ്പത്തില്‍ കേരളത്തിന്റെ തൊട്ടുപിന്നിലുള്ളത്. ദേശീയ ശരാശരി 2.07 ശതമാനവും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതില്‍ താഴെയുമാണ് നിരക്ക്. യുപിയിലാണ് ഏറ്റവും കുറവ്. 0.26%. രാജസ്ഥാന്‍ 0.99% ഉം മധ്യപ്രദേശും ഗുജറാത്തും 1.24% ഉം ആണ്.

പണപ്പെരുപ്പം നിയന്ത്രിച്ച് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നരേന്ദ്ര മോദി സര്‍ക്കാര്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുമ്പോള്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി നിലംപരിശാക്കുന്ന തിരക്കിലാണ് കേരള മുഖ്യമന്ത്രിയും സര്‍ക്കാരും. മോദി നാടിനെ വളര്‍ത്തുമ്പോള്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തളര്‍ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ എട്ട് വര്‍ഷത്തെ കുറഞ്ഞ നിലയിലെത്തിയത് നരേന്ദ്ര മോദി സര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ചടുല നീക്കങ്ങളിലൂടെയാണ്.എന്നാല്‍ ഇതേ സമയം കേരളത്തിലെ പണപ്പെരുപ്പ നിരക്ക് പന പോലെ വളര്‍ന്ന് 9.4 ശതമാനത്തിലുമെത്തി.

പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയില്ലെങ്കിലും ജനങ്ങള്‍ക്കുമേല്‍ കേരള സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ഒളിപ്പിച്ചു വച്ച നികുതി ഭാരമാണ് ഇതുണ്ടാക്കുന്ന ദ്രോഹം. ജിഎസ്ടി പരിഷ്‌കരിച്ച് സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ 175ല്‍ അധികം ഇനങ്ങളുടെ വില രാജ്യത്ത് കുറയുമ്പോള്‍ അതിന്റെ ഗുണഫലം വിലക്കയറ്റം രൂക്ഷമായ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ്.

കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെട്ട വിദ്യാഭ്യാസആരോഗ്യ ഫാബ്രിക്കേറ്റഡ് മോഡലുകളെല്ലാം തകര്‍ന്നടിയുകയാണ്.പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മയിലും സാമ്പത്തിക പ്രതിസന്ധിയിലും കേരളം ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ മുഖ്യമന്ത്രി മൗനത്തിലാണ്. ഇത്രയുമൊക്കെയായിട്ടും വിപണിയില്‍ ഇടപെട്ട് വില പിടിച്ചു നിര്‍ത്താനോ, മറ്റ് നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല. കഴിവുകെട്ട ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണം.

എപ്പോഴും കടം വാങ്ങി നിത്യ ചെലവുകള്‍ നടത്തി, സ്വന്തമായി ഉത്പാദനം നടത്താതെ ഉപഭോക്തൃസംസ്ഥാനമായി കേരളത്തെ മാറ്റിയത് ഏഴ് പതിറ്റാണ്ട് മാറിമാറി ഭരിച്ച ഇടത്‌വലത് മുന്നണികളാണ്. ഇവര്‍ രണ്ടുപേരെയും അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തിയാല്‍ മാത്രമേ കേരളത്തില്‍ മാറ്റം കൊണ്ടുവരാനും ഈ ദുരവസ്ഥ അവസാനിപ്പിക്കാനും കഴിയുകയുള്ളൂ എന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രപതി ദ്രൗപതി മുർമു 27ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.... ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണങ്ങളൊരുക്കും  (16 minutes ago)

മഹാരാഷ്ട്രയിലെ ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ.... മോഷണത്തിനിടെയാണ് പ്രതി വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്  (22 minutes ago)

കേന്ദ്ര പദ്ധതികളിൽ കേരളത്തിന് 'പൈലറ്റ് സ്റ്റേറ്റ്' പദവി നൽകി പങ്കാളിത്തം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ...  (26 minutes ago)

ഗൾഫിൽ ജോലി നഷ്ട്ടപ്പെട്ടോ ? പ്രവാസികൾ ഈ 7 കാര്യങ്ങൾ അറിയണം ..... ഒരു തെറ്റായ തീരുമാനം ജീവിതം തകർക്കരുത്  (31 minutes ago)

ഹൃദയം പണിമുടക്കിയോ ? സ്ത്രീകളുടെ ഹൃദയത്തിന് പ്രായമാകാൻ തുടങ്ങുന്നത് 30 കളുടെ അവസാനത്തിൽ !!  (35 minutes ago)

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'അക്വാൻ' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് നാളെ ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങളിൽ മച്ചിലിപട്ടണത്തിനും പുരിക്കും ഇടയിൽ കരതൊടാൻ സാധ്യത  (44 minutes ago)

യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്.... എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

  ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി നിയമനം  (1 hour ago)

അച്ഛനമ്മമാരെ സ്നേഹിക്കുന്ന മക്കളും പ്രായമായാലും ആരെയും ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കാത്തവരും ഈ വീഡിയോ ശ്രദ്ധിച്ചു കാണുക  (1 hour ago)

മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലയിൽ എത്തുന്നവരുടെ എണ്ണത്തിൽ കുറവ്....  (1 hour ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് ധനസഹായം 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തി....  (1 hour ago)

ചരിത്ര നേട്ടം... ഭൂമിയിൽ നിന്ന് ഏറ്റവും അകലെ എത്തിയ മനുഷ്യ നിർമ്മിത വസ്തു എന്ന റെക്കാഡ് സ്വന്തമാക്കി നാസയുടെ വോയേജർ 1 പേടകം....  (1 hour ago)

ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ഇതിനായി കൂട്ടായ പരിശ്രമം ആവശ്യം.... രാജ്യത്തു നിന്ന് ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിൽ ലഹരിയുടെ വിപത്തും തുടച്ചുനീക്കാൻ കഴ  (2 hours ago)

പറക്കുന്നതിനിടെ ഒരു എഞ്ചിനില്‍ തീപിടിച്ചു; 17 പേർ കത്തി കരിഞ്ഞു..! കണ്ട് നിന്നവർ ഞെട്ടി  (9 hours ago)

‘അച്ഛാ... ഞങ്ങൾ മരിച്ചുപോകും’: പോയി ചാവ്, മക്കളെ കനാലിലെറിഞ്ഞ് ഈ തന്ത..! ദൈവമേ ഈ അവസ്ഥ കൂസലില്ലാതെ അച്ഛൻ കസ്റ്റഡിയിൽ  (9 hours ago)

Malayali Vartha Recommends