കണ്ണ് നനഞ്ഞ് മെലാനിയ... ലോകത്തിലെ 7 അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ പടികള്‍ കയറുമ്പോള്‍ ട്രംപും ഭാര്യയും മകള്‍ ഇവാന്‍കയും മരുമകനും അനശ്വര പ്രണയത്തെ ഓര്‍മ്മിപ്പിച്ചു; ഫോട്ടോ ഗ്രാഫര്‍മാരുടെ മുമ്പില്‍ പുതുമോടിയായി ട്രംപും മിലാനിയയും

അസ്തമയ സൂര്യന്റെ ചെങ്കതിരിലും വെണ്ണ പോലെ തെളിഞ്ഞ് നില്‍ക്കുന്ന ലോകത്തിലെ 7 അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍. മാര്‍ബിളില്‍ തീര്‍ത്ത ആ പ്രണയകുടീരത്തിനു മുന്നില്‍ യു.എസ്. പ്രസിഡന്റ് ട്രംപും ഭാര്യ മെലാനിയയും വിസ്മയഭരിതരായി. അനശ്വരം പ്രണയത്തിന്റെ കഥകള്‍ ഉദ്യോഗസ്ഥര്‍ വിവരിച്ച് നല്‍കുമ്പോള്‍ ഒരുവേളയില്‍ മിലാനിയുടെ കണ്ണ് നിറഞ്ഞു. ട്രംപിന്റെ മകള്‍ ഇവാങ്കയ്ക്ക് താജ്മഹലിന്റെ ഭംഗി ആസ്വദിച്ചിട്ടും ആസ്വദിച്ചിട്ടും മതിയായില്ല.
ചുറ്റും വര്‍ണവൈവിധ്യങ്ങളില്‍ വിരിഞ്ഞുനിന്ന പുക്കളുടെ ഉത്സവം. സന്ദര്‍ശക പുസ്തകത്തില്‍ ആശംസാ സന്ദേശമെഴുതി പടിയിറങ്ങുമ്പോള്‍ പ്രണയം തുടിച്ച പോലെ ട്രംപ് തന്റ ഇടതുകരം മെലാനിയയുടെ വലംകൈയില്‍ മുറുകെപ്പിടിച്ചു. ഒരു മണിക്കൂര്‍ നീണ്ട താജ് സന്ദര്‍ശനം യു.എസ്. പ്രസിഡന്റിനും ഭാര്യയ്ക്കും അവിസ്മരണിയമായി. ഖെഡിയ എയര്‍ബസില്‍ വിമാനമിറങ്ങിയ ട്രംപ് ദമ്പതിമാരെ യു.പി. ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്
താജ്മഹലില്‍ ഇരുവരും ആദ്യം മാധ്യമങ്ങള്‍ക്കു മുന്നില്‍ ഫോട്ടോയ്ക്കായി നിന്നു. തുടര്‍ന്ന്, സന്ദര്‍ശക പുസ്തകത്തില്‍ എഴുതി: ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യവും സൗന്ദര്യവും കാലാതീതമായി രേഖപ്പെടുത്തുന്ന താജ് മഹല്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. നന്ദി ഇന്ത്യ.
താജിന്റെ സൗന്ദര്യം മനോഹരമായി കാണാവുന്ന വിഖ്യാതമായ ഡയാന ബെഞ്ചിനുമുന്നില്‍ ഫോട്ടോയ്ക്കു പോസു ചെയെങ്കിലും ഇരുവരും ഇരുന്നില്ല. ആ നില്‍പ്പില്‍ പ്രണയാതുരമെന്നപോലെ ട്രംപ് പ്രിയതമയുടെ കരം മുറുകെപ്പിടിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ചിത്രങ്ങളെടുക്കുമ്പോള്‍ ഇടയ്ക്കിടെ വസ്ത്രം ശരിയാക്കിയതും തമാശ പറഞ്ഞതുമൊക്കെ അദ്ദേഹത്തിന്റ ഉള്ളിലെ സന്തോഷം വെളിവാക്കി.
അതേസമയം ട്രംപിനൊപ്പമെത്തിയ മകള്‍ ഇവാന്‍കയും ഭര്‍ത്താവ് ജാരദ് കുഷ്‌നറും താജ് മഹല്‍ സന്ദര്‍ശനം ആഘോഷമാക്കി. ഭര്‍ത്താവിനൊപ്പം തുരുതുരെ ചിത്രങ്ങളെടുക്കുന്നതിലായിരുന്നു ഇവാന്‍കയുടെ ഉത്സാഹം.
ഏറെ ആഹ്ലാദവതിയായി ഭര്‍ത്താവിന്റെ കൈയില്‍ പിടിച്ചു താജിലേയ്ക്കു നടന്നുനീങ്ങുന്ന ഇവാന്‍ക മാധ്യമങ്ങള്‍ക്കും ദൃശ്യവിരുന്നായി. സ്വന്തം ചിത്രങ്ങളെടുക്കാന്‍ ഗൈഡിന്റ കൈയില്‍ അവര്‍ മൊബൈല്‍ കൈമാറുന്നതും താജിനുമുന്നിലെ കാഴ്ചയായി. ഇടയ്ക്ക് ജാരദ് മൊബൈല്‍ വാങ്ങി ഇവാന്‍കയ്ക്ക് ചിത്രമെടുത്തുകൊടുത്തു. പകര്‍ത്തിയ ചിത്രങ്ങള്‍ ജാദിനൊപ്പം അവര്‍ നോക്കി രസിക്കുന്നുമുണ്ടായിരുന്നു.
യു.എസ്. പ്രഥമ വനിത ഇന്ത്യയിലെത്തുമ്പോള്‍ ഇന്ത്യന്‍ ഡിസൈനറുടെ വസ്ത്രമാകും അണിയുകയെന്നായിരുന്നു അദ്യുഹങ്ങള്‍. എന്നാല്‍, ഫ്രഞ്ച്അമേരി ക്കന്‍ ഡിസൈനറായ ഹെര്‍വ് പിയറി രൂപകല്പന ചെയ്ത വെള്ള ജംബൂട്ടാണ് ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിന് മെലാനിയ ട്രംപ് തിരഞ്ഞെടുത്തത്. പക്ഷേ, ഇന്ത്യയുടെ സവിശേഷമായ പട്ടിന് ആ വസ്ത്രത്തില്‍ പിയറി ഇടം കണ്ടെത്തി. പച്ചപ്പട്ടില്‍ സ്വര്‍ണം, വെള്ളിനൂലുകള്‍ ഇഴ പാകിയ അരപ്പട്ട പ്രത്യേകം രൂപകല്പന ചെയ്തു. അങ്ങനെ മെലാനിയയുടെ വേഷത്തിന് ഇന്ത്യന്‍ ടച്ചുമായി.
അതേസമയം ട്രംപിന്റെ താജ്മഹല്‍ സന്ദര്‍ശനത്തിന് മുന്നോടിയായി താജ്മഹല്‍ പരിസരത്തെ കുരങ്ങുകളെ ഓടിക്കാനായി നിയോഗിച്ച ലങ്കൂര്‍ കുരങ്ങുകളും കൈയ്യടി നേടി. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നിട്ടും, ആഗ്ര നഗരത്തില്‍ കുരങ്ങിന്റെ ആക്രമണം തടയാന്‍ പ്രയാസമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത് എന്നാണ് കുരങ്ങന്‍മാരെ പോലീസുകാര്‍ നിയോഗിച്ചത്.
ലങ്കൂര്‍ കുരങ്ങുകളെ മറ്റു കുരങ്ങുകള്‍ക്ക് ഭയമാണ് എന്നാണ് പറയപ്പെടുന്നത്. ട്രംപിന്റെ സുരക്ഷയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അദ്ദേഹം സഞ്ചരിക്കുന്ന വഴിയില്‍ അഞ്ച് ലങ്കൂര്‍ കുരങ്ങുകളെ വിന്യസിച്ചു. കുരങ്ങന്‍മാരുടെ സേവനം അമേരിക്കയുടെ സീക്രട്ട് പോലീസിനും ഇഷ്ടപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha