അവിശ്വസനീയമായ ഉയർച്ചയുടെ ചലിക്കുന്ന കഥയാണ് പ്രധാനമന്ത്രി മോദിഎന്ന് ട്രംപ് ; ധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും പരസ്പര പുകഴ്ത്തലുകൾക്ക് വേദിയായി മൊട്ടേര; മോദി ഇന്ത്യയുടെ ചാംപ്യനാണെന്നും ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും പരസ്പര പുകഴ്ത്തലുകൾക്ക് വേദിയായി മൊട്ടേരയിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം. ‘നമസ്തേ’ പറഞ്ഞ് സ്റ്റേഡിയത്തിൽ കൂടിയിരിക്കുന്ന ജനലക്ഷങ്ങളെ അഭിവാദ്യം ചെയ്താണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. മോദി നൽകിയ സ്വീകരണം മഹത്തായ അംഗീകാരമാണെന്നും മോദി ഇന്ത്യയുടെ ചാംപ്യനാണെന്നും ട്രംപ് പ്രസംഗത്തിന്റെ തുടക്കത്തിൽ പറഞ്ഞു. പിന്നീട് മോദിയുടെ വിവിധ ജീവിത കാലഘട്ടങ്ങളും ഭരണനേട്ടങ്ങളും പ്രസംഗത്തിൽ നിറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിന്റെ മാത്രം അഭിമാനമല്ല. കഠിനാധ്വാനവും സമർപ്പണവും കൊണ്ട് ഇന്ത്യയ്ക്ക് അവർ ആഗ്രഹിക്കുന്ന എന്തും നേടാമെന്നുള്ളതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് അദ്ദേഹം. അവിശ്വസനീയമായ ഉയർച്ചയുടെ ചലിക്കുന്ന കഥയാണ് പ്രധാനമന്ത്രി മോദി’–ട്രംപ് പറഞ്ഞു
മോദിയുടെ നേതൃത്വത്തിൽ ലഭിച്ച സ്വീകരണം മഹത്തായ അംഗീകാരമാണെന്നു പറഞ്ഞ ട്രംപ്, ഒരു ചായ വിൽപ്പനക്കാരനിൽനിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ മോദിയുടെ വിജയത്തെ പരാമർശിക്കാനും മറന്നില്ല. എല്ലാവരും സ്നേഹിക്കുന്ന നേതാവാണെങ്കിലും മോദി കടുപ്പക്കാരനാണെന്നും അദ്ദേഹത്തിന്റെ ജീവിതം എല്ലാവർക്കും മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളെ പരാമർശിക്കാനും സിനിമ, കായികം തുടങ്ങിയ മേഖലകളെ പ്രശംസിക്കാനും ട്രംപ് മറന്നില്ല. ഇത്രയേറെ വൈവിധ്യം ഉണ്ടായിട്ടും ഇന്ത്യ പുലർത്തുന്ന ഐക്യം പ്രചോദനമാണ്. എല്ലാ മതങ്ങളും പരസ്പര സഹവര്‍ത്തിത്വത്തോടെ കഴിയുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തിന്റെ ഏതു കോണിലുള്ളവരും ബോളിവുഡ് സിനിമകൾ കാണുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ്. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, വിരാട് കോലി എന്നിവരുടെ നാടാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ദിൽവാലെ ദുൽഹനിയ ലേ ജായേഗെ, ഷോലെ തുടങ്ങിയ ചിത്രങ്ങളുടെ പേരുകൾ എടുത്തു പറയുകയും ചെയ്തു.
ഇത്രയേറെ വൈവിധ്യമുണ്ടായിട്ടും ഇന്ത്യ പുലര്‍ത്തുന്ന ഐക്യം ലോകത്തിനു പ്രചോദനമാണെന്ന് ട്രംപ് അടിവരയിട്ടു പറഞ്ഞു. ജനാധിപത്യം നിലനിര്‍ത്തിക്കൊണ്ട് ഇത്രയേറെ പുരോഗതി കൈവരിച്ച് മറ്റുരാജ്യങ്ങളില്ല. ഏഴു പതിറ്റാണ്ടു കൊണ്ടുള്ള ഇന്ത്യയുടെ വളർച്ച അദ്ഭുതാവഹമാണ്. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനുള്ളിൽ അതു വർധിച്ചു. ലോകത്തുള്ള മറ്റ് എല്ലാ ജനതയ്ക്കും മാതൃകയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഇന്ത്യന്‍ പൗരാവലിയെ അഭിവാദ്യം ചെയ്യാനും ട്രംപ് മറന്നില്ല.
സച്ചിനും കോലിയും മാത്രമല്ല സ്വാമി വിവേകാനന്ദനും മഹാത്മാ ഗാന്ധിയും ട്രംപിന്റെ പ്രസംഗത്തിൽ കടന്നുവന്നു. ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ ചർച്ച തുടരുകയാണെന്നും എന്നാൽ ഇന്ത്യയുമായി നാളെ 300 കോടിയുടെ പ്രതിരോധ കരാർ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക ഭീകരതയുടെ ഇരകളാണ് ഇന്ത്യയും യുഎസ്സുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയും യുഎസും ഇസ്‍ലാമിക ഭീകരതയുടെ ഇരകളാണ്. എന്റെ ഭരണത്തിനു കീഴിൽ യുഎസ് സൈന്യത്തെ രക്തദാഹികളായി ഐഎസ് ഭീകരർക്കെതിരെ അഴിച്ചുവിട്ടു. ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തും. ലോകത്തിലെ ഏറ്റവും മികച്ചതിൽ ചില ആയുധങ്ങൾ ഇന്ത്യയ്ക്കു നൽകാൻ യുഎസ് ആലോചിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ആയുധങ്ങൾ ഉണ്ടാക്കുന്നത് യുഎസ് ആണ്. ’
‘നാളെ ഇന്ത്യയുമായി യുഎസ് 300 കോടി രൂപയുടെ കരാറിൽ ഒപ്പിടും. സൈനിക ഹൈലിക്കോപ്റ്ററും മറ്റ് ആയുധങ്ങളും ഇന്ത്യയ്ക്കു നൽകാൻ ധാരണയാകും. പാക്കിസ്ഥാനുമായി യുഎസ് നല്ല ബന്ധമാണു പുലർത്തുന്നത്. താൻ അധികാരത്തിൽ എത്തിയശേഷം പാക്കിസ്ഥാനുമായി ചേർന്ന് പാക്ക് അതിർത്തിയിലുള്ള ഭീകരപ്രവർത്തനത്തിനെതിരെ ശക്തമായ നടപടി കൈക്കൊള്ളാനായി.’–ട്രംപ് പറഞ്ഞു.
ചരിത്രം ആവർത്തിക്കപ്പെട്ടിരിക്കുന്നു. അഞ്ചു മാസം മുൻപ് ഹൗഡി മോദി പരിപാടിക്കായി ഞാൻ യുഎസ്സിലേക്ക് പോയി. ഇന്ന് നമസ്തേ ട്രംപിനായി ഡോണൾഡ് ട്രംപ് ഇവിടെ എത്തിയിരിക്കുന്നു. ലോകത്തിലെ ഏറ്റവംു വലിയ ജനാധിപത്യ രാജ്യത്തിലേക്ക് ട്രംപിന് സ്വാഗതം’– ഇങ്ങനെയാണ് മോദിയുടെ പ്രസംഗം ആരംഭിച്ചത്. ഇന്ത്യയുടെ ഏറഅറവും അടുത്ത സുഹൃത്താണ് ട്രംപെന്നും ഇന്ത്യയുടെ ഡിജിറ്റൽ ഇക്കണോമിയിൽ യുഎസിന് നിക്ഷേപിക്കാൻ അവസരമുണ്ടെന്നും മോദി നന്ദി പ്രംസഗത്തിൽ പറഞ്ഞു.
വൈവിധ്യമായ കലാപരുപാടികളാൽ സമ്പന്നമായിരുന്നു രാവിലെ മുതൽ മൊട്ടേര സ്റ്റേഡിയം. ബോളിവുഡ് ഗായകൻ കൈലാഷ് ഖേർ, ഗുജറാത്തി ഗായകൻ കീർത്തിദ ഗഡ്വി ഗായിക കിഞ്ചൽ ദവേ എന്നവരും രണ്ടു മണിക്കൂറോളം പരിപാടികൾ നടത്തി.
https://www.facebook.com/Malayalivartha