Widgets Magazine
14
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹപ്രവർത്തകൻ കിണറ്റിലിറങ്ങാമെന്ന് പറഞ്ഞെങ്കിലും വേണ്ട ഞാനിറങ്ങാമെന്ന് പറഞ്ഞാണ് സോണി ഇറങ്ങിയത്.... അത് മരണത്തിലേക്കാകുമെന്നറിയാതെ.... സോണിയുടെ അപ്രതീക്ഷിത വിയോ​ഗം ഏവരേയും കണ്ണീരിലാഴ്ത്തി


കാട്ടാക്കട കെ എസ് ആർ റ്റി സി ബസ് സ്റ്റേഷനിൽ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ മകളുടെ മുന്നിലിട്ട് പിതാവിനെ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ച കേസ് : സ്റ്റേഷൻ മാസ്റ്റർ അടക്കം 6 പ്രതികൾ


പരിസ്ഥിതി മലിനീകരണ നിയന്ത്രണം... ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്


സമാധാനക്കരാറിന് ധാരണയായി... ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനുള്ള സമാധാനക്കരാറിൽ ഒപ്പ് വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ....


വിവേക് കിരണിന് ഇഡി അയച്ച സമൻസിൽ സിപിഎം പ്രതിരോധത്തിലേക്ക്; സമന്‍സ് അയച്ചത് ലാവലിന്‍ കേസില്‍: സമന്‍സിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എം.എ.ബേബി...

വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം ശക്തം ; ഡല്‍ഹിയിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ നിയമിക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കി; ദേശത്ത് 35 കമ്പനി അര്‍ധ സൈനിക വിഭാഗത്തേയും വിന്യസിച്ചു

25 FEBRUARY 2020 02:23 PM IST
മലയാളി വാര്‍ത്ത

വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം ശക്തമാകുന്നു. അക്രമത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ദില്ലി കലാപം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. 12 മണിക്കൂറിനുള്ളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ടാം അടിയന്തര യോഗം വിളിച്ചു.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ നടന്ന സംഘര്‍ഷം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച വിജയകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാ​ള്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ നിയമിക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ആവശ്യമെങ്കില്‍ സൈന്യത്തെ രംഗത്തിറക്കാനും ഈ വിഷയത്തില്‍ രാഷ്ട്രീയം മറന്ന് ഒരുമിച്ച്‌ പ്രവര്‍ത്തിക്കാനും തീരുമാനമായതായി കെജ്‌രിവാ​ള്‍ പറഞ്ഞു.

തലസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കണമെന്നു ആശയവും ചര്‍ച്ചയില്‍ പങ്കുവച്ചു.വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച്‌ 24വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒപ്പം, പ്രദേശത്ത് 35 കമ്ബനി അര്‍ധ സൈനിക വിഭാഗത്തേയും വിന്യസിച്ചു.

അതേസമയം, ഡല്‍ഹിയിലെ നില ആശങ്കാജനകമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാ​ള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ ആയിരുന്നു അദ്ദേഹ൦ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

ഡല്‍ഹിയിലെ ഭജന്‍പുര, ഗോകുല്‍പുരി എന്നീ സ്ഥലങ്ങളിലാണ്‌ തിങ്കളാഴ്ച സംഘര്‍ഷ൦ പൊട്ടിപ്പുറപ്പെട്ടത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ, നിയമത്തെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം ആക്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.

മൗജ്പുരിലും ബ്രഹ്മപുരിയിലും ഇന്നു രാവിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. ബ്രഹ്മപുരിയില്‍ പൊലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി. സംഘര്‍ഷമുണ്ടായ പ്രദേശത്തെ എംഎല്‍എമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പേരു ചോദിച്ചാണ് ആക്രമണം നടത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഡല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. അഞ്ച് മെട്രോസ്റ്റേഷനുകള്‍ അടച്ചു. വടക്കു കിഴക്കൻ ഡൽഹിയിൽ സ്കൂളുകൾ അടച്ചു. പൊലീസ് അക്രമികൾക്കൊപ്പമാണെന്നു മൗജ്പുരി നിവാസികൾ ആരോപിച്ചു.

അതേസമയം കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാവ് കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. അക്രമം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാമെന്നു ഡല്‍ഹി പൊലീസ് സ്പെഷല്‍ കമ്മിഷണര്‍ രാജേഷ് ഖുറാന ആം ആദ്മി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. എട്ട് സിആർപിഎഫ് കമ്പനി സേനയും റാപിഡ് ആക്‌ഷൻ ഫോഴ്സും വനിതാ സുരക്ഷാ സേനയും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം പൗരത്വ നിയമത്തിനെതിരെ ജാഫറാബാദിൽ റോഡ് ഉപരോധിച്ചുള്ള സമരം തുടരുകയാണ്. സാമുദായിക ഐക്യം നിലനിര്‍ത്തണമെന്ന് ഡല്‍ഹിയിലെ ജനങ്ങളോടു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഭ്യർഥിച്ചു.

ഡ​ല്‍​ഹി​യി​​ലെ ജാ​ഫ​റാ​ബാ​ദി​ലും ചാ​ന്ദ്​​ബാ​ഗി​ലും കലാപത്തിന് ആഹ്വാനം ചെയ്തവരും അക്രമങ്ങള്‍ അഴിച്ചുവിട്ടവരും മുസ് ലിം ആരാധനാലയങ്ങളും ലക്ഷ്യമിട്ടു. ഹെല്‍മറ്റ് ധരിച്ചെത്തിയ സി.എ.എ അനുകൂലികള്‍ മുസ് ലിം ആരാധനായത്തിന് നേരെ പെട്രോള്‍ ബോംബ് എറിയുന്നതിന്‍റെ ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നു.

കുപ്പിയില്‍ നിറച്ച പെട്രോളിന് തീ കൊളുത്തിയ ശേഷം ദര്‍ഗക്ക് നേരെ വലിച്ചെറിയുകയായിരുന്നു. ജയ് ശ്രീരാം വിളിച്ചും ഹിന്ദുക്കള്‍ ഉയര്‍ത്തെഴുന്നേറ്റെന്ന് പ്രഖ്യാപിച്ചുമാണ് സി.എ.എ അനുകൂലികള്‍ അതിക്രമങ്ങള്‍ നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ബി.​ജെ.​പി മു​ന്‍ എം.​എ​ല്‍.​എയും വി​ദ്വേ​ഷ​ പ്ര​ചാ​ര​ക​നുമായ ക​പി​ല്‍ മി​ശ്രയുടെ ആഹ്വാനത്തിന് പിന്നാലെയാണ് ജാ​ഫ​റാ​ബാദിലെ സി.എ.എ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായത്. മൗ​ജു​പു​ര്‍, ഗോ​കു​ല്‍​പു​രി, ബാ​ബ​ര്‍ പു​ര്‍, ജൊ​ഹ്രി എ​ന്‍​ക്ലേ​വ്, ശി​വ വി​ഹാ​ര്‍, ചാ​ന്ദ് ബാ​ഗ് എന്നിവിടങ്ങളിലേക്ക് സി.എ.എ അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു.

വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ പൗ​ര​ത്വ നിയമ പ്ര​ക്ഷോ​ഭ​ക​ര്‍​ക്കു​​ നേ​രെ അ​ര​ങ്ങേ​റി​യ വ്യാ​പ​ക ആ​ക്ര​മ​ണ​ത്തി​ല്‍ ഹെ​ഡ്കോ​ണ്‍​സ്​​റ്റ​ബി​ള്‍ അ​ട​ക്കം അഞ്ചുപേ​ര്‍ കൊ​ല്ല​പ്പെ​ട്ടിരുന്നു. ഹെ​ഡ്കോ​ണ്‍​സ്​​റ്റ​ബി​ള്‍ രത്തന്‍ലാല്‍, പ്രദേശവാസികളായ മുഹമ്മദ്​ ഫുര്‍ഖാന്‍, ശാഹിദ്​ എന്നിവരും മറ്റ് രണ്ടാളുമാണ്​​ കൊല്ലപ്പെട്ടത്​. 10 ലധികം പേര്‍ക്ക്​ വെടിയേറ്റു. പരിക്കേറ്റ പത്തു പൊലീസുകാരെയും 56 ഓളം പ്രക്ഷോഭകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെക്സസി​ലെ വിക്ഷേപണത്തറയിൽ നിന്ന് പറന്നുയർന്ന റോക്കറ്റിൽ നിന്ന് വേർപെട്ട ബൂസ്റ്റർ ഭാഗം മെക്സിക്കൻ ഉൾക്കടലിൽ നിയന്ത്രിച്ചിറക്കുകയായിരുന്നു.  (32 minutes ago)

'കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031'  (51 minutes ago)

സ്മാർട്ട് അങ്കണവാടി ഉദ്ഘാടനമുണ്ട്; ഇന്ന് വന്ന എല്ലാവരും അന്നും വരണം; ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ  (56 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ബാബു എം പാലിശേരി അന്തരിച്ചു...  (1 hour ago)

139 എം.എൽ.എമാർക്ക് നൽകുന്ന ഫണ്ട് പാലക്കാട് തരാറില്ല ; പാലക്കാട് എം.എൽ.എയോട് സംസ്ഥാന സർക്കാർ വിവേചനം കാണിക്കുന്നെന്ന് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

പൊട്ടി പാളീസായ പരിപാടിക്ക് 8 കോടി മുടക്കിയ സ്പോൺസറോ!! മുഖ്യനെ വിറപ്പിച്ച് രമേശ് ചെന്നിത്തല  (1 hour ago)

23ാമ​ത് ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള ബു​ധ​നാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ  (2 hours ago)

ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്  (2 hours ago)

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും  (2 hours ago)

ചെന്താമര കുറ്റക്കാരനാണെന്ന് കോടതി  (2 hours ago)

ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം....  (3 hours ago)

എയർഹോൺ ഉപയോഗത്തിൽ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി  (3 hours ago)

ദേ​ശീ​യ പാ​രാ അ​ത്‌​ല​റ്റി​ക്സ് മീ​റ്റി​ൽ പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് താ​നൂ​രി​ലെ മു​ഹ​മ്മ​ദ് ഷ​മ്മാ​സിന്റെ മിന്നും പ്രകടനം‌  (3 hours ago)

രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചു..  (3 hours ago)

Malayali Vartha Recommends