കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം റദ്ദാക്കി.... ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തിലാണു നടപടിയെന്ന് സൂചന

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം റദ്ദാക്കി. ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തിലാണു നടപടിയെന്നാണു സൂചന. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അമിത് ഷാ കേരളത്തില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. തിരുവനന്തപുരം കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ ബുധനാഴ്ച വൈകിട്ടാണ് സമ്മേളനം.
ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്നു ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന കലാപം നിയന്ത്രിക്കാന്‍ ഇതുവരെ പോലീസിനോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോ കഴിഞ്ഞിട്ടില്ല. കലാപത്തില്‍ ഇതുവരെ 14 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതില്‍ ഒരു പോലീസ് ഉദ്യേഗസ്ഥനും ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha