ഡല്‍ഹിയിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തരമായി അര്‍ദ്ധരാത്രി ഹര്‍ജി പരിഗണിച്ച് ഡല്‍ഹി ഹൈക്കോടതി... പരിക്കേറ്റവര്‍ക്ക് അടിയന്തരമായി ചികിത്സ ഉറപ്പാക്കണമെന്നും, ഉച്ചയോടെ തത്സമയ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡല്‍ഹി പൊലീസിന് കോടതിയുടെ കര്‍ശന നിര്‍ദേശം

ഡല്‍ഹി കലാപങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തരമായി അര്‍ദ്ധരാത്രി തുറന്ന് ഹര്‍ജി പരിഗണിച്ച് ഡല്‍ഹി ഹൈക്കോടതി. കലാപങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ കിട്ടാന്‍ ഒരു വഴിയുമില്ലെന്നും, അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. രാത്രി കോടതി തുറക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍, ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന്റെ വീട്ടില്‍ വച്ചാണ് കോടതി വാദം കേട്ടത്. പരിക്കേറ്റവര്‍ക്ക് അടിയന്തരമായി ചികിത്സ ഉറപ്പാക്കണമെന്നും, ഉച്ചയോടെ തത്സമയ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഡല്‍ഹി പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി.
രാത്രി 12.30-യ്ക്ക് തുടങ്ങിയ വാദത്തിലേക്ക് ദില്ലി ജോയന്റ് കമ്മീഷണര്‍ അലോക് കുമാറിനെയും ക്രൈം ചുമതലയുള്ള ഡിസിപി രാജേഷ് ദിയോയെയും കോടതി വിളിച്ച് വരുത്തി. ദില്ലി സര്‍ക്കാരിന് വേണ്ടി ഹാജരായത് സര്‍ക്കാര്‍ അഭിഭാഷകനായ സഞ്ജയ് ഘോസാണ്.
ആശുപത്രിയില്‍ രണ്ട് പേര്‍ മരിച്ച നിലയിലാണ് എത്തിയതെന്നും, 22 പേര്‍ക്കെങ്കിലും വിദഗ്ധ അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെന്നും, ഡോക്ടര്‍ ജഡ്ജിക്ക് വിശദീകരിച്ച് നല്‍കി.
പല തവണ പൊലീസിനെ വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ലെന്നും ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചു. ആംബുലന്‍സ് എത്തിയാല്‍ ചിലര്‍ ഇതിനെ തടയാനുള്ള സാധ്യതയുണ്ടെന്നും, അതിനായി ആളുകള്‍ തമ്ബടിച്ച് നില്‍പുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, വിവരശേഖരണം നടത്തി വരികയാണെന്ന്, മുതിര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കില്‍ ആ വിവരങ്ങളടക്കം തല്‍സ്ഥിതി റിപ്പോര്‍ട്ടും, അടക്കം ഉച്ചയോടെ സമര്‍പ്പിക്കാമെന്നും പൊലീസ് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha