ഡല്‍ഹി അക്രമത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി അക്രമത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്, മുന്‍ മുഖ്യ വിവരാവകാശ കമീഷണര്‍ വജാഹത്ത് ഹബീബുല്ല, ശാഹീന്‍ബാഗ് സ്വദേശി ബഹദൂര്‍ അബ്ബാസ് നഖ്‌വി എന്നിവരാണ് ഹരജി നല്‍കിയത്. ബുധനാഴ്ച ശാഹീന്‍ബാഗ് കേസ് എടുക്കുമ്പോള്‍ പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
കലാപം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജി വ്യാഴാഴ്ച പരിഗണിക്കും. ബി.ജെ.പി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് കലാപത്തിലേക്കു നയിച്ചതെന്നും പൗരത്വപ്രതിഷേധക്കാരെ ആക്രമിക്കാന്‍ ഡല്‍ഹിയുടെ അതിര്‍ത്തിക്ക് പുറത്തുനിന്ന് അക്രമികളെത്തുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
"
https://www.facebook.com/Malayalivartha