ഡല്‍ഹി നഗരത്തില്‍ കലാപം പടരുന്ന പശ്ചാത്തലത്തില്‍ എസ്എന്‍ ശ്രീവാസ്തവയെ ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ കമ്മീഷണറായി നിയമിച്ചു

ഡല്‍ഹി നഗരത്തില്‍ കലാപം പടരുന്ന പശ്ചാത്തലത്തില്‍ എസ്എന്‍ ശ്രീവാസ്തവയെ ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ കമ്മീഷണറായി നിയമിച്ചു. അടിയന്തരമായി ചുമതലയേല്‍ക്കുമെന്നാണ് അറിയിപ്പ്. അതേസമയം, ജാഫ്രബാദ് മെട്രോ സ്റ്റേഷന് താഴെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് ഒഴിപ്പിച്ചു.അതേസമയം ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ 14 ആയി . 200 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട് .
വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 56 പൊലീസുകാര്‍ക്ക് പരുക്കേറ്റെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും 11 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha