ഹം സബ് ഏക് ഹേ' ഡൽഹി കത്തുമ്പോൾ വർഗീയ വാദികൾക്ക് മുന്നറിയിപ്പുമായി ഹിന്ദു -മുസ്ലിം ഐക്യ റാലി; നൂറുകണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്; റാലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ

വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.ഈ സാഹചര്യത്തിൽ ഹിന്ദു-മുസ്ലീം ഐക്യ റാലി സംഘടിപ്പിച്ച് അക്രമകാരികൾക്കു മുന്നറിയിപ്പ് നൽകുകയാണ് ഡൽഹിയിലെ ജനങ്ങള്‍. ഹം സബ് ഏക് ഹേ, ഹിന്ദു മുസ്ലീം ഏക് ഹേ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് റാലി. അക്രമികള്‍ മുസ് ലിങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിനിടെയാണ് മതസൗഹാര്‍ദം വിളിച്ചോതി തെരുവില്‍ റാലി നടത്തിയത്.
നൂറുകണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്. റാലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ദല്‍ഹിയിലെ പൊലീസ് സംവിധാനങ്ങള്‍ മുഴുവന്‍ നോക്കുകുത്തിയായി നില്‍ക്കുമ്പോഴാണ് അക്രമ സംഭവങ്ങള്‍ രൂക്ഷമാകുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ആക്രമണത്തില്‍ ഇതുവരെ പത്തുപേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം ആളുകള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലും മറ്റുമാണെന്നാണ് വിവരം.
മുസ്ലിം വീടുകള്‍ തെരഞ്ഞുപിടിച്ചാണ് അക്രമങ്ങളേറെയും. ദല്‍ഹിയിലെ അശോക് വിഹാറിലെ മുസ്ലിം പള്ളിക്ക് നേരെ ആക്രമണമുണ്ടായി. ‘ജയ് ശ്രീറാം, ‘ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേത്’ എന്ന് മുദ്രാവാക്യം വിളിച്ചെത്തിയ ഒരു കൂട്ടം അക്രമികള്‍ പള്ളിക്ക് തീയിടുകയും മിനാരത്തില്‍ കയറി കോളാമ്പി മൈക്ക് താഴത്തേക്കിട്ട് ഹനുമാന്‍ കൊടി കെട്ടുകയും ചെയ്തു.
അതിനിടെ രാജ്യതലസ്ഥാനത്ത് നടക്കുന്ന ഈ അക്രമണം കൂടുതല്‍ അപമാനമാണുണ്ടാക്കുന്നതാണെന്ന പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് ഉദിത് രാജ് രംഗത്തെത്തി..ദല്‍ഹിയില്‍ നടക്കുന്ന അക്രമണത്തിന് പിന്നില്‍ പൊലീസും ആര്‍.എസ്.എസും ബി.ജെ.പിയും ആണെനന്നായിരുന്നു ഉദിത് രാജ് പറഞ്ഞത് . ഞായറാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച അക്രമണത്തില്‍ ഏഴോളം പേര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ഉദിത് രാജിന്റെ പ്രതികരണം. . ദല്‍ഹി സുരക്ഷിതമാണെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇന്നലെ അവര്‍ രാജ്യ തലസ്ഥാനത്തില്‍ വരെ തീയിട്ടു. പൊലീസും ആര്‍.എസ്.എസും ബി.ജെ.പിയും ആണ് മൗജ്പൂര്‍, ജാഫറാബാദ്, കരാവല്‍ നഗര്‍ എന്നിവിടങ്ങളില്‍ നടന്ന അക്രമണത്തിന് പിന്നിലെന്നും ഉദിത് രാജ് പറഞ്ഞു.
ആക്രമണത്തില്‍നിരവധിപ്പേരാണ് കൊല്ലപ്പെട്ടത് . ഇരുന്നൂറിലധികം ആളുകള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലും മറ്റുമാണെന്നാണ് വിവരം.
മസ്ജിദ് പരിസരത്തുള്ള ഒരു കടകളെല്ലാം കൊള്ളയടിക്കപ്പെട്ടു. കൊള്ളയടിക്കാനെത്തിയവര്‍ പരിസരവാസികളല്ലെന്നും പ്രദേശത്ത് താമസിക്കുന്നവരിലധികവും ഹിന്ദു കുടുംബങ്ങളില്‍പ്പെട്ടവരാണെന്നും കുറച്ച് മുസ്ലിം വീടുകളെയുള്ളുവെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha