രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും അമേരിക്കയിലേക്ക് മടങ്ങി

രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും അമേരിക്കയിലേക്ക് മടങ്ങി. ദ്വിദിന സന്ദര്‍ശനത്തിലൂടെ പ്രതിരോധം, ഊര്‍ജ, സാങ്കേതിക സഹകരണം, വ്യാപാര മേഖലകളില്‍ ഇന്ത്യയുമായി സമഗ്ര പങ്കാളിത്തം ഉറപ്പാക്കിയ ശേഷമാണ് ട്രംപ് മടങ്ങിയത്.
അവസാന പരിപാടിയായ രാഷ്ട്രപതി ഭവനിലെ അത്താഴവിരുന്നിനു ശേഷം രാത്രി പത്ത് മണിയോടെ ട്രംപും സംഘവും അമേരിക്കയിലേക്ക് തിരിച്ചു ഭാര്യ മെലനിയ, മകള്‍ ഇവാന്‍ക, മരുമകന്‍ ജാറെദ് കഷ്‌നര്‍ എന്നിവര്‍ക്കൊപ്പം തിങ്കളാഴ്ചയാണ് ട്രംപ് ഇന്ത്യയില്‍ എത്തിയത്. ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോയായി ആശ്രമത്തിലേക്കായിരുന്നു ആദ്യയാത്ര.
പിന്നീട് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ മൊട്ടേര സ്റ്റേഡിയത്തിലെ നമസ്‌തേ ട്രംപ് പരിപാടിയില്‍ ഇരു നേതാക്കളും പങ്കെടുത്തു. ശേഷം ട്രംപ് താജ്മഹല്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച മാധ്യമങ്ങളെ കണ്ട ട്രംപ് ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തെക്കുറിച്ച് അറിഞ്ഞെന്ന് വ്യക്തമാക്കി. മോദിയുമായുളള കൂടിക്കാഴ്ചയില്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തില്ല. ഡല്‍ഹി കലാപം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയാറാണെന്നും ട്രംപ് ആവര്‍ത്തിച്ചു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ മുളളാണ് കശ്മീരെന്ന് ഡോണള്‍ഡ് ട്രംപ്പറഞ്ഞു . ഗ്രാമങ്ങളിലും മറ്റും കണ്ടെയ്‌നറുകള്‍ ഉപയോഗിച്ച് ദ്രവീകൃത പ്രകൃതിവാതക വിതരണം സാധ്യമാക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും യുഎസിലെ എക്‌സണ്‍ മൊബീല്‍, ചാര്‍ട്ട് ഇന്‍ഡസ്ട്രീസ് എന്നിവയുമായും കരാര്‍ ഒപ്പുവച്ചു.
https://www.facebook.com/Malayalivartha