1938 ജര്‍മനി v/s 2020 ദല്‍ഹി; ഡൽഹിയെ ജര്‍മനിയോട്താരതമ്യം ചെയ്ത് സോഷ്യൽ മീഡിയ

ഡൽഹി പുകഞ്ഞുകൊണ്ടിരിക്കുകയാണ്. രാജ്യം മുഴുവൻ ഇപ്പോൾ ഉറ്റുനോക്കുന്നത് രാജ്യ തലസ്ഥാനത്തേക്കാണ്. ഇപ്പോഴിതാ 1938 ലെ ജര്‍മനിയും 2020 ലെ ദല്‍ഹിയും താരതമ്യം ചെയ്ത് എത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. 1938 ല്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ ആക്രമണത്തില്‍ തകര്‍ന്ന കടകളുടെ ചിത്രത്തോടൊപ്പം പൗരത്വഭേദഗതി നിയമ പ്രക്ഷോഭകര്‍ക്കെതിരെ ദല്‍ഹിയില്‍ നടക്കുന്ന ആക്രമണത്തില്‍ തകര്‍ന്ന കടകളുടെ ചിത്രവും താരതമ്യപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
2020 ലെ ദല്‍ഹിയില്‍ നിന്നുള്ള ചിത്രത്തില്‍ ഒരു നിരയിലെ മൂന്ന് കടകളില്‍ ഹിന്ദു പേരുകളുള്ള കടകള്‍ക്ക് നേരെ യാതൊരു ആക്രമവും നടന്നിട്ടില്ലെന്ന് കാണാം. ഒപ്പം രണ്ടിന്റേയും ഇടയിലായിട്ടുള്ള കടയുടെ ഷട്ടര്‍ അടക്കം വലിയ നാശനഷ്ടം വരുത്തിയിട്ടുമുണ്ട്. അതിന്റെ നെയിം ബോര്‍ഡ് അടക്കം നശിപ്പിച്ചിട്ടുണ്ട്.
രണ്ടാം ലോക മഹായുദ്ധകാലത്ത് നാളിതുവരെ കണ്ടിട്ടില്ലാത്ത ഭീകരാന്തരീക്ഷമായിരുന്നു. 72 ദശലക്ഷത്തിലധികം പേരാണ് അന്ന് കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസമാണ് വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ അനുകൂലികള്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടത്.
സംഘര്‍ഷത്തിനിടെ അക്രമകാരികള്‍ ജഫ്രാബാദില്‍ പള്ളി കത്തിച്ചിട്ടുണ്ട്. പള്ളി കത്തിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെയും അക്രമകാരികള്‍ മര്‍ദ്ദിച്ചു. എന്‍.ഡി.ടി.വിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.
എന്‍.ഡി.ടി.വി എക്‌സിക്യൂട്ടീവ് എഡിറ്ററായ നിധി റസ്ദാനാണ് തന്റെ സഹപ്രവര്‍ത്തകര്‍ അക്രമത്തിനിരയായ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കാനാരംഭിച്ച ജനക്കൂട്ടം പിന്നീട് ഇരുവരും ഹിന്ദുക്കളാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് വിട്ടയച്ചതെന്നും ട്വീറ്റില്‍ പറയുന്നു.
സംഘര്‍ഷം വ്യാപകമാകുന്ന സാഹചര്യത്തില്‍ സൈന്യത്തെ വിളിക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ സൈന്യത്തെ വിളിക്കേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
അതെ സമയം അക്രമം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചു . . കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ജെ.കെ 24 റിപ്പോര്‍ട്ടര്‍ക്ക് വെടിയേറ്റിരുന്നു. എന്‍.ഡി ടിവിയുടെ റിപ്പോര്‍ട്ടര്‍ക്ക് നേരെയും അക്രമമുണ്ടായി. ഇതിന് പിന്നാലെയാണ് രാജ്യത്തിലെ വിവിധ മാധ്യമങ്ങളിലെ എഡിറ്റര്‍മാരുടെ സംഘടനായ എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയിറക്കിയത്.
https://www.facebook.com/Malayalivartha