നുണ പറഞ്ഞതിനു കഴിഞ്ഞ ദിവസം മാപ്പു പറഞ്ഞില്ലേ ' വാർത്താസമ്മേളനത്തിനിടെ ട്രംപും റിപോർട്ടറും തമ്മിൽ വാക്പോര്; സിഎൻഎൻ വൈറ്റ് ഹൗസ് ചീഫ് കറസ്പോണ്ടന്‍റ് ജിം അക്കോസ്റ്റയാണ് ട്രംപുമായി വാർത്താസമ്മേളനത്തിനിടെ വാക്പോരിൽ ഏർപ്പെട്ടത് ; സത്യം പറയുന്ന കാര്യത്തിൽ നിങ്ങളേക്കാൾ വളരെ മെച്ചമാണ് തങ്ങളുടെ റെക്കോഡ് എന്ന് അക്കോസ്റ്റ

ഡൽഹിയിലെ വാർത്താസമ്മേളനത്തിനിടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും സിഎൻഎൻ റിപ്പോർട്ടറും തമ്മിൽ വാക്പോര്. സിഎൻഎൻ വൈറ്റ് ഹൗസ് ചീഫ് കറസ്പോണ്ടന്‍റ് ജിം അക്കോസ്റ്റയാണ് ട്രംപുമായി വാർത്താസമ്മേളനത്തിനിടെ വാക്പോരിൽ ഏർപ്പെട്ടത്. മാധ്യമങ്ങളെ കാണുന്നതിനിടെ, യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച് അക്കോസ്റ്റ ചോദ്യമുന്നയിച്ചു. ഇതിനു മറുപടിയായി, നുണ പറഞ്ഞതിനു കഴിഞ്ഞ ദിവസം മാപ്പു പറഞ്ഞില്ലേ എന്ന് അക്കോസ്റ്റയോടു ട്രംപ് ചോദിച്ചു
.
ഇതിനോടു പ്രതികരിച്ച അക്കോസ്റ്റ, സത്യം പറയുന്ന കാര്യത്തിൽ നിങ്ങളേക്കാൾ വളരെ മെച്ചമാണ് തങ്ങളുടെ റെക്കോഡ് എന്ന് ട്രംപിനോടു തിരിച്ചടിച്ചു. വിട്ടുകൊടുക്കാൻ തയാറാകാതെ ട്രംപ്, ബ്രോഡ്കാസ്റ്റിംഗ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട റെക്കോഡാണ് നിങ്ങൾക്കുള്ളതെന്നും ലജ്ജിക്കണമെന്നും പറഞ്ഞു. ഇക്കാര്യത്തിൽ, താനോ തന്‍റെ സ്ഥാപനമോ ലജ്ജിക്കുന്നില്ല എന്നായിരുന്നു അക്കോസ്റ്റയുടെ മറുപടി.
2020 യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ, വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടാൻ ട്രംപിന് റഷ്യൻ സഹായം ലഭിക്കുന്നതായി സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു മുതിർന്ന തെരഞ്ഞെടുപ്പ് ഉദ്യേഗസ്ഥനെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. പിന്നീട് സിഎൻഎൻ ഈ റിപ്പോർട്ട് പിൻവലിച്ചു. ഇതേക്കുറിച്ചാണ് ട്രംപ് വാർത്താസമ്മേളനത്തിനിടെ പരാമർശിച്ചത്
നേരത്തെയും, അക്കോസ്റ്റ ട്രംപുമായി വാക്പോരിൽ ഏർപ്പെട്ടിരുന്നു. അക്കോസ്റ്റയുടെ പ്രസ് പാസ് അന്നു വൈറ്റ് ഹൗസ് റദ്ദാക്കി. എന്നാൽ ഇതിനെതിരേ സിഎൻഎൻ കോടതിയെ സമീപിക്കുകയും അക്കോസ്റ്റയ്ക്ക് പാസ് വീണ്ടും കിട്ടുകയും ചെയ്തിരുന്നു.
ഇടക്കാല തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ ട്രംപ് നടത്തിയ പത്രസമ്മേളനത്തിൽ ജിം അക്കോസ്റ്റ തുടരെത്തുടരെ ചോദ്യങ്ങളുന്നയിച്ചതിനെ തുടർന്നാണ് അന്ന് അദ്ദേഹത്തിന്‍റെ പാസ് റദ്ദു ചെയ്തത്. സെൻട്രൽ അമേരിക്കയിൽനിന്ന് യുഎസ് ലക്ഷ്യമാക്കി നീങ്ങുന്ന ആയിരങ്ങൾ ഉൾപ്പെടുന്ന കുടിയേറ്റ സംഘത്തെക്കുറിച്ച് ട്രംപ് നടത്തിയ പരാമർശങ്ങളായിരുന്നു അക്കോസ്റ്റയുടെ ചോദ്യത്തിന് ആധാരം. ട്രംപ് പറയുന്നതുപോലെ ഇവർ അധിനിവേശം നടത്താൻ വരുന്നവരല്ലെന്ന് അക്കോസ്റ്റ പറഞ്ഞു. ആളുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാമെന്നും നിയമപരമായി അമേരിക്കയിലേക്കു വരുന്നതിൽ കുഴപ്പമില്ലെന്നും നിയമവിരുദ്ധമായി രാജ്യത്തു കടക്കാൻ ശ്രമിക്കുന്നതാണ് അംഗീകരിക്കാൻ പറ്റാത്തതെന്നും ട്രംപ് വിശദീകരിച്ചു.
അക്കോസ്റ്റ വീണ്ടും വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ . അസ്വസ്ഥനായ ട്രംപ്, നിങ്ങൾ എന്നെ രാജ്യം ഭരിക്കാൻ അനുവദിക്കണമെന്നും ഇത്രയും മതിയെന്നും പറഞ്ഞു. ഈ സമയത്താണ് വൈറ്റ്ഹൗസിലെ ഇന്‍റേണ്‍ ആയ ജോലിക്കാരി അക്കോസ്റ്റയിൽനിന്നു മൈക്ക് മേടിക്കാൻ ശ്രമിച്ചത്. എന്നാൽ അക്കോസ്റ്റ മൈക്ക് കൈമാറിയില്ല. പത്രസമ്മേളനം അവസാനിച്ച് മണിക്കൂറുകൾക്കകം അക്കോസ്റ്റയുടെ പാസ് റദ്ദാക്കപ്പെട്ടതായി അറിയിപ്പു വന്നു. ജിം അക്കോസ്റ്റ വൈറ്റ് ഹൗസ് ജീവനക്കാരിയുടെ ശരീരത്തിൽ മോശമായി സ്പർശിച്ചു എന്നാരോപിച്ചാണ് പാസ് റദ്ദാക്കിയത്. മുതിർന്ന മാധ്യമപ്രവർത്തകന്‍റെ പാസ് വൈറ്റ്ഹൗസ് റദ്ദാക്കുന്നത് അപൂർവ സംഭവമാണ്.എന്നാൽ അക്കോസ്റ്റ വൈറ്റ് ഹൗസ് ജീവനക്കാരിയുടെ ശരീരത്തിൽ സ്പർശിച്ചു എന്നതിനെ സാധൂകരിക്കാൻ വൈറ്റ് ഹൗസ് പുറത്തുവിട്ട വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതെന്നും തെളിഞ്ഞു. വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി സാറ സാൻഡേഴ്സ് പുറത്തുവിട്ട വീഡിയോ അക്കോസ്റ്റയുടെ കൈകളുടെ ചലനം വേഗത്തിലാക്കുന്ന തരത്തിൽ എഡിറ്റിംഗ് നടത്തിയാണ് പുറത്തുവിട്ടതെന്നാണു വ്യക്തമായത്പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം ട്രംപ് സിഎൻഎന്നിന് അഭിമുഖങ്ങൾ നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അതിനുശേഷം ഇപ്പോൾ ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലാണ് വീണ്ടും ട്രംപും അക്കോസ്റ്റയും വാക്പോരിൽ ഏർപ്പെട്ടത്.
https://www.facebook.com/Malayalivartha