മനുഷ്യത്വം മരിച്ചിട്ടില്ല..പ്രക്ഷോഭകര്‍ക്കിടയില്‍ നിന്ന് മുസ്ലീം കുടുംബത്തെ രക്ഷിച്ച് ബിജെപി കൗണ്‍സിലര്‍; യമുനാ വിഹാറിലെ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ പ്രമോദ് ഗുപ്തയാണ് ഷാഹിദ് സിദ്ദിഖി എന്നയാളുടെ കുടുംബത്തിന്റെ രക്ഷയ്ക്കെത്തിയത്; കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാകാതെ ഗുപ്ത ജനക്കൂട്ടത്തെ നിയന്ത്രിച്ചെന്ന് സിദ്ദിഖി ദേശീയ മാധ്യമങ്ങളോട് പറഞ്ഞതയാണ് റിപ്പോർട്ടുകൾ

ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ പൗരത്വ ഭേദഗതിക്കെതിരായുള്ള പ്രക്ഷോഭങ്ങളില്‍ ചേരിതിരിഞ്ഞി അക്രമങ്ങള്‍ കത്തിപടരുകയാണ് . ഇതിനിടയിലാണ് അക്രമാസക്തരായ പ്രക്ഷോഭകര്‍ക്കിടയില്‍ നിന്ന് മുസ്ലിം കുടുംബത്തെ രക്ഷിച്ച് മാതൃകയായി ബി ജെ പി കൗണ്‍സിലര്‍.
യമുനാ വിഹാറിലെ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ പ്രമോദ് ഗുപ്തയാണ് ഷാഹിദ് സിദ്ദിഖി എന്നയാളുടെ കുടുംബത്തിന്റെ രക്ഷയ്ക്കെത്തിയത്. നൂറ്റിയമ്പതോളം വരുന്ന പ്രക്ഷോഭകര്‍ ഇവരുടെ വീടിന് തീകൊളുത്തുമെന്ന് ഭയന്നിരിക്കുമ്പോഴാണ് ഗുപ്ത ഈ കുടുംബത്തെയും, ഇവരുടെ വീടും രക്ഷപ്പെടുത്തിയത്.
രാത്രി 11.30ഓടെയാണ് ജനക്കൂട്ടം മുദ്രാവാക്യം വിളിച്ച് ഇവരുടെ മേഖലയിലേക്ക് മാര്‍ച്ച് ചെയ്‌തെത്തിയത്. ഈ ജനക്കൂട്ടം പൊലീസ് ബാരിക്കേഡ് ഇല്ലാതിരുന്ന വഴിയിലൂടെയാണ് ഇവര്‍ മുസ്ലീം ഭൂരിപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലേക്ക് എത്തിയത്. സിദ്ദിഖിയുടെ വീടിന് താഴെയുള്ള ബുട്ടീക്കിന് ഇവര്‍ തീകൊളുത്തി. ഒപ്പം കാറും, ബൈക്കും കത്തിച്ചു. ഈ സമയത്താണ് വിവരം അറിഞ്ഞ് സിദ്ദിഖിയുടെ സുഹൃത്ത് കൂടിയായ ബിജെപി കൗണ്‍സിലര്‍ പ്രമോദ് ഗുപ്ത സ്ഥലത്തെത്തിയത്. കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാകാതെ ഗുപ്ത ജനക്കൂട്ടത്തെ നിയന്ത്രിച്ചെന്ന് സിദ്ദിഖി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യതലസ്ഥാനത്ത് സിഎഎയെ അനുകൂലിച്ചും, എതിര്‍ത്തുമുള്ള പ്രതിഷേധക്കാര്‍ അക്രമങ്ങളിലേക്ക് നീങ്ങിയതോടെയാണ് ഈ സംഭവം. പ്രക്ഷോഭത്തിനിടെ പൊലീസുകാരന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.അതിനിടെ മുന്ന് ദിവസമായി ഡല്‍ഹിയില്‍ ആക്രമണം തുടരുന്നതിനിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെ കണ്ടാല്‍ ഉടന്‍ വെടിവെയ്ക്കാന്‍ പൊലീസിന് നിര്‍ദ്ദേശം. സ്ഥിതി നിയന്ത്രണാതീതമായി തുടരുന്നതിനിടെയാണ് ഇത് ഡല്‍ഹിയിലെ ചില മേഖലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ രൂക്ഷമായി തുടുരുന്നതിനിടെ ആഭ്യ്ന്തര മന്ത്രി് അമിത് ഷായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ദോവലും ഉന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ,പലയിടത്തും ഇന്നലെ രാത്രി വൈകിയും ആ്ക്രമണങ്ങള്‍ തുടര്‍ന്നു. മരണ സംഖ്യ 14 ആയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
കിഴക്കന്‍ ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ ഇപ്പോഴും സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുക യാണെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് നോക്കി നില്‍ക്കെയാണ് വ്യാപകമായ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. ഈ മേഖലകളിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ അര്‍ദ്ധരാത്രിവരെ ആക്രമണങ്ങള്‍ തുടര്‍ന്നതായി വിവിധ സ്ഥലങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മുസ്താഫ് ബാദില്‍ രാത്രിയും ആക്രമണങ്ങള്‍ തുടര്‍ന്നു. പലയിടത്തും പൊലീസ് ഗുണ്ടകള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്ന് ആക്ഷേപവും ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha