ബിജെഡി പാര്‍ട്ടിയുടെ അധ്യക്ഷനായി മുഖ്യമന്ത്രി നവീന്‍ പട്നായിക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
ബിജെഡി പാര്‍ട്ടിയുടെ അധ്യക്ഷനായി മുഖ്യമന്ത്രി നവീന്‍ പട്നായിക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് പട്നായിക് പാര്‍ട്ടി അധ്യക്ഷനാകുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് പട്നായിക്കല്ലാതെ മറ്റാരും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നില്ല. അഞ്ച് ഘട്ടങ്ങളിലായാണ് ബിജെഡിയുടെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഫെബ്രുവരി 21ന് 33 ജില്ലാ പ്രസിഡന്റുമാരെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ജില്ലാ പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ 19 പേരും പുതുമുഖങ്ങളാണ്.
"
https://www.facebook.com/Malayalivartha