കറിവെക്കാന്‍ കിടിലന്‍ ഹാന്റ് പീസ്... ഭര്‍ത്താവിന്റെ പ്രവര്‍ത്തി കണ്ട് ഞെട്ടി തലകറങ്ങി വീണ് ഭാര്യ

അത്താഴത്തിന് കറിവെക്കാന്‍ മനുഷ്യന്റെ കൈയുമായി വന്ന ഭര്‍ത്താവിന്റെ കണ്ട് ഞെട്ടി തലകറങ്ങി വീണ് ഭാര്യ. തൊട്ടടുത്ത ശ്മശാനത്തില്‍ നിന്നുമാണ് ഭര്‍ത്താവ് അറുത്തെടുത്ത മനുഷ്യന്റെ കൈയുമായി വീട്ടില്‍ എത്തിയത്. മദ്യപാനിയായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് വിചിത്രസംഭവം. 32 വയസ്സുകാരനായ സഞ്ജയ് ആണ് അറുത്തെടുത്ത മനുഷ്യന്റെ കൈയുമായി വീട്ടിലെത്തിയത്. അത്താഴത്തിന് പാചകം ചെയ്യാന്‍ ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടു. അറുത്തെടുത്ത കൈയുമായി വന്ന ഭര്‍ത്താവിനെ കണ്ട് ഭാര്യ പേടിച്ച് തലകറങ്ങി വീണതായി പൊലീസ് പറയുന്നു. ബോധം വന്നപ്പോള്‍ ഭര്‍ത്താവ് അടുക്കളയില്‍ നിന്ന് ഭക്ഷണം പാചകം ചെയ്യുന്നതാണ് കണ്ടത്. ഉടന്‍ തന്നെ അടുക്കളയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ സഞ്ജയ്‌യുടെ ഭാര്യ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തൊട്ടടുത്ത ശ്മശാനത്തില്‍ നിന്നാണ് അറുത്തെടുത്ത മനുഷ്യന്റെ കൈയുമായി സഞ്ജയ് വീട്ടിലെത്തിയതെന്ന് പൊലീസ് പറയുന്നു. ഗംഗയുടെ തീരത്തുളള ശ്മശാനത്തില്‍ നിന്നാണ് സഞ്ജയ്ക്ക് മനുഷ്യന്റെ കൈ കിട്ടിയതെന്നും പൊലീസ് പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ പിതാവിനെ ആക്രമിച്ചതായും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























