Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കൊറോണ രോഗബാധ വ്യാപനം തടയാന്‍ രാജ്യത്ത് 21 ദിവസം ലോക്ക് ഡൗണ്‍.... ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്, ഏപ്രില്‍ 14 അര്‍ധരാത്രി വരെ നീളും, ഇക്കാലയളവില്‍ ജനതാകര്‍ഫ്യൂവിനു സമാനമായി ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണം, പുറത്തേക്കുള്ള ഓരോ ചുവടും അകത്തേക്ക് രോഗാണുവിനെ ക്ഷണിക്കലാണെന്ന് പ്രധാനമന്ത്രി

25 MARCH 2020 06:52 AM IST
മലയാളി വാര്‍ത്ത

More Stories...

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്

ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...

കൊറോണ രോഗബാധ വ്യാപനം തടയാന്‍ രാജ്യത്ത് 21 ദിവസം സമ്പൂര്‍ണ അടച്ചിടല്‍ (ലോക്ക് ഡൗണ്‍) പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രി 'അടച്ചിടല്‍' നിലവില്‍ വന്നു. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്നത്. ഏപ്രില്‍ 14 അര്‍ധരാത്രി വരെ നീളും. ഇക്കാലയളവില്‍ ജനതാകര്‍ഫ്യൂവിനു സമാനമായി ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. 

വെന്റിലേറ്റര്‍ ഉള്‍പ്പെടെ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും 15,000 കോടി രൂപ നീക്കിവെച്ചതായും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിന് കടുത്തനടപടികള്‍ അനിവാര്യമാണ്.സാമൂഹിക അകലം പാലിക്കലാണ് കൊറോണ വ്യാപനം തടയാനുള്ള ഫലപ്രദമായ മാര്‍ഗം. എല്ലാവരും വീടിനുള്ളില്‍ത്തന്നെ കഴിയണം. വീടിനുള്ളില്‍ 'ലക്ഷ്മണരേഖ' സൂക്ഷിക്കണം. പുറത്തേക്കുള്ള ഓരോ ചുവടും അകത്തേക്ക് രോഗാണുവിനെ ക്ഷണിക്കലാണ് -മോദി അഭിപ്രായപ്പെട്ടു.

കൊറോണ വൈറസ് വ്യാപനത്തിന് 21 ദിവസം വേണമെന്നാണ് ലോകത്തെ ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ കാലയളവിലാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നത്. ഇത് രോഗബാധ തടയുന്നതിന് അനിവാര്യമാണ്. ഈ നടപടി ഇപ്പോള്‍ സ്വീകരിച്ചില്ലെങ്കില്‍ പല കുടുംബങ്ങളും 21 വര്‍ഷം പിന്നിലേക്ക് പോകും.സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍, ജില്ലകള്‍, ഗ്രാമങ്ങള്‍ തുടങ്ങി എല്ലാ മേഖലകളും അടച്ചിടും. ഇതിനായി ഭരണസംവിധാനങ്ങള്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കണം. രാജ്യത്തെ ജനങ്ങളെ രക്ഷിക്കാന്‍ ഇത് അത്യാവശ്യമാണ് -മോദി പറഞ്ഞു.
ജനതാകര്‍ഫ്യൂ വന്‍ വിജയമാക്കിയ രാജ്യത്ത് ഇതിന്റെ തുടര്‍ച്ചയാണ് അടച്ചിടല്‍ ഏര്‍പ്പെടുത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണയെ നേരിടാന്‍ സ്വകാര്യമേഖലയുടെ സഹകരണം അനിവാര്യമാണ്. സ്വകാര്യ ആശുപത്രികളും സ്വകാര്യ ലാബുകളും കൊറോണ ബാധയെ നേരിടാന്‍ സേവനം നല്‍കണം. രാജ്യത്ത് അവശ്യസാധന ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (8 minutes ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (11 minutes ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (19 minutes ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (25 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (31 minutes ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (32 minutes ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (38 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (44 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (50 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (3 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (3 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

Malayali Vartha Recommends