Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യയിലെ അൽ ഹസ്സയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു


ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...


ഉജ്ജ്വല സ്വീകരണം... മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി... രണ്ട് ദിവസത്തെ സന്ദർശനത്തിനായി മലേഷ്യയിലെത്തിയ മോദിയെ വിമാനത്താവളത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നേരിട്ടെത്തി സ്വീകരിച്ചു


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...

ബംഗ്ലേവാലി മസ്ജിദിലുള്ളവരെ ഒഴിപ്പിച്ചതിങ്ങനെ; അമിത്ഷായുടെ ആ മാസ്സ് ഇടപെടൽ, രാഷ്ട്രീയ ചാണക്യൻ അമിത്ഷായുടെയും ഡോവലിന്റെയും ഈ നീക്കം ഇന്ത്യൻ ജനത യ്ക്ക് വലിയ ആശ്വാസമാണ് നല്കിയുന്നത്

01 APRIL 2020 05:34 PM IST
മലയാളി വാര്‍ത്ത


നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കു കോവിഡ്–19 സ്ഥിരീകരിച്ചത് വലിയ ഞെട്ടലോടെയാണ് നാം കേട്ടത്. അതിനു പിന്നാലെ ബംഗ്ലേവാലി മസ്ജിദില്‍ ഉള്ളവര്‍ ഒഴിയണമെന്ന ഡല്‍ഹി പൊലീസിന്റെയും സുരക്ഷാ ഏജന്‍സികളുടെയും ആവശ്യം നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാന സാദ് നിരസിക്കുകയും ചെയ്തു. ഇവരെ അനുനയിപ്പിക്കാന്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവല്‍ പുലർച്ചെ രണ്ടു മണിക്കു നേരിട്ടെത്തിയെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.. മാര്‍ച്ച് 29 പുലര്‍ച്ചെ രണ്ടു മണിക്ക് അജിത് ഡോവല്‍ നേരിട്ടു മര്‍ക്കസിലെത്തി മൗലാന സാദുമായി ചര്‍ച്ച നടത്തി അവിടെയുണ്ടായിരുന്നവരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കാനും ക്വാറന്റീന്‍ ചെയ്യാനും സമ്മതിപ്പിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് ഡോവല്‍ നേരിട്ടു കളത്തിലിറങ്ങിയത്.

തെലങ്കാനയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച 10 ഇന്തൊനീഷ്യക്കാര്‍ മര്‍ക്കസിലെത്തിയിരുന്നതായി മാര്‍ച്ച് 18നു തന്നെ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയതോടെ അമിത് ഷായും ഡോവലും സംഭവത്തിന്റെ ഗൗരവസ്വഭാവം തിരിച്ചറിഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഏജന്‍സികള്‍ എല്ലാ സംസ്ഥാന പൊലീസ് മേധാവിമാര്‍ക്കും ഇതുസംബന്ധിച്ച് അറിയിപ്പു നല്‍കുകയും ചെയ്തു. മാര്‍ച്ച് 27, 28, 29 തീയതികളില്‍ 167 തബ്‌ലീഗ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഡോവല്‍ ഇടപെട്ടതോടെ ബാക്കിയുള്ളവരെ പരിശോധിക്കുകയും മസ്ജിദ് അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു.

128 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ നിസാമുദ്ദീനിലെ പള്ളിയിലുണ്ടായിരുന്ന 2100 പേരെയും ഒഴിപ്പിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിസാമുദ്ദീന്‍ മര്‍ക്കസില്‍ നൂറുകണക്കിന് ആളുകളാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ചയാണ് ഇവരെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചത്. മര്‍ക്കസിനു സമീപത്തുള്ള പ്രദേശങ്ങളിലും കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. കോവിഡ് നിര്‍ദേശങ്ങള്‍ മുഴുവന്‍ കാറ്റില്‍ പറത്തി മാര്‍ച്ച് എട്ടു മുതല്‍ ആറു നിലകളുള്ള ഡോര്‍മെട്രിയില്‍ നൂറു കണക്കിന് ആളുകളാണ് താമസിച്ചിരുന്നത് എന്നത് ഞെട്ടലോടെയാണ് ഇന്ത്യ കേട്ടത്. സമ്മേളനത്തില്‍ പങ്കെടുത്ത ആറു പേര്‍ തെലങ്കാനയില്‍ മരിച്ചിരുന്നു. ശ്രീനഗറില്‍ മരിച്ചയാള്‍ യുപിയിലെ മതപഠന കേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ട്. ആന്‍ഡമാനില്‍ മടങ്ങിയെത്തിയ പത്തു പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ആന്‍ഡമാനില്‍ 1800 പേര്‍ ക്വാറന്റീനിലാണ്. കശ്മീരില്‍നിന്നു നൂറോളം പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

അതിനിടെ, നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടുപിടിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമം തുടങ്ങി. രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് നിസാമുദ്ദീനില്‍ എത്തിയത്. 16 വിദേശ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും എത്തിയിരുന്നു. ഇതുവരെ 2137 പേരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിസാമുദീനില്‍ നടന്ന രണ്ടു സമ്മേളനങ്ങളിലായി കേരളത്തില്‍നിന്ന് മൂന്നൂറോളം പേര്‍ പങ്കെടുത്തുവെന്നാണ് വിവരം. ഇതു സംബന്ധിച്ച് കൃത്യമായ കണക്ക് മുഖ്യമന്ത്രി ഇന്നലെ വെളിപ്പെടുത്തിയിട്ടില്ല.

തമിഴ്‌നാട്ടില്‍നിന്നുള്ള 1500 പേരില്‍ 1130 പേരും സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ട്. ഇവരില്‍ 515 പേരെ ഇതുവരെ തിരിച്ചറിഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്ത കോവിഡ് 19 വൈറസ് ബാധിതരായ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ കണ്ടെത്താനും ഐസലേറ്റ് ചെയ്യാനും നിരീക്ഷണത്തില്‍ വയ്ക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കോവിഡ്-19 ബാധിച്ചിട്ടുണ്ടാകാനിടയുള്ള തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ തിരിച്ചറിയാനും ഐസലേറ്റ് ചെയ്യാനും ക്വാറന്റീന്‍ ചെയ്യാനുമായി കര്‍ശനമായ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിലുള്ള നിര്‍ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്കും നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 28നും 29നും എല്ലാ സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ക്കും വീണ്ടും നിര്‍ദേശം നല്‍കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സാധാരണ സന്ദര്‍ശക വീസയിലെത്തിയാണു വിദേശത്തുനിന്നുള്ളവര്‍ തബ്‌ലീഗ് ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. സന്ദര്‍ശക വീസയിലെത്തി മിഷണറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്ന തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ അതതു സംസ്ഥാനങ്ങളിലെ പൊലീസ് നിരീക്ഷിക്കുകയും വീസ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടികളെടുക്കുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഉള്‍പ്പെടുന്ന തബ്‌ലീഗ് ജമാഅത്ത് 1926ല്‍ സ്ഥാപിച്ചതാണ്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ മലേഷ്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്തായാലും രാഷ്ട്രീയ ചാണക്യൻ അമിത്ഷായുടെയും ഡോവലിന്റെയും ഈ നീക്കം ഇന്ത്യൻ ജനത യ്ക്ക് വലിയ ആശ്വാസമാണ് നല്കിയുന്നത് എന്ന് തന്നെ പറയാൻ സാധിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യും... ശബരിമല സ്വ‍ർണക്കൊള്ള; അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത, രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും ഉത്തരം നൽകിയെന്ന് പ്രതികരണം  (20 minutes ago)

കാഞ്ഞങ്ങാട് കടന്നൽ കുത്തേറ്റ് ഭാര്യ പിടയുന്നതു കണ്ട് ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു  (27 minutes ago)

കുടുംബത്തിൽ സമാധാനവും സ്വസ്ഥതയും നിലനിൽക്കുന്ന ദിവസമാണിത്.  (33 minutes ago)

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു  (39 minutes ago)

23 മുതൽ മാർച്ച് 4 വരെ നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്...  (55 minutes ago)

കേരളത്തിന്റെ മാതൃകാപരമായ ഇടപെടലാണ് അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നതിലൂടെ സാദ്ധ്യമാകുന്നതെന്ന് മുഖ്യമന്ത്രി  (1 hour ago)

62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...  (1 hour ago)

ആരോഗ്യ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

വിനോദസഞ്ചാരികൾ കയറിയ 'സുനാമി' യന്ത്ര ഊഞ്ഞാലാണു പ്രവർത്തിക്കുന്നതിനിടെ തകർന്നു വീണത്....  (1 hour ago)

ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ ഇന്ത്യക്ക് 29 റൺസിൻറെ  (1 hour ago)

ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിലും ....  (2 hours ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുമെന്ന് രോഹിത് റോയ്  (8 hours ago)

ട്വന്റി 20 ലോകകപ്പിന് ആദ്യജയം ഇന്ത്യയ്ക്ക്; അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ  (9 hours ago)

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം  (9 hours ago)

ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends