കോവിഡ് ബാധിതരില്‍ ഏറെയും യുവാക്കളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; ഇവര്‍ രോഗ വാഹകരാകാന്‍ സാധ്യതകളേറെ; രാജ്യത്തിന്റെ സ്ഥിതി ഏറെ വഷളാകുന്നു

ഇന്ത്യയെ സംബന്ധിച്ച് നെഞ്ചിടിപ്പ് കൂട്ടുന്ന റിപ്പോര്‍ട്ടുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. അതിനിടെ രാജ്യത്ത് കൊറോണ ബാധിതരില്‍ കൂടുതലും യുവാക്കളാണെന്നുള്ളതാണ്. യുവാക്കള്‍ക്കാണ് രോഗം ബാധിക്കുന്നത് എന്നുള്ളതിനാല്‍ തന്നെ അത് വേഗം പടരാനും സാധ്യതകളേറെയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ ആശങ്കാജനകമായ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. 42 ശതമാനം രോഗികള്‍ 21നും 40നും ഇടയില്‍ പ്രായമുള്ളവര്‍. 30 ശതമാനം 41നും അറുപതിനുമിടയില്‍. 17 ശതമാനം 60 വയസിന് മുകളില്‍. ഒന്‍പത് ശതമാനം രോഗികള്‍ 20 വയസില്‍ താഴെയുള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പറയുന്നു.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 601 പേര്‍ക്ക്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2902 പേര്‍ക്കാണ്. 68 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിസാമുദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പ്രതിനിധികള്‍ ഒളിവിലാണെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. രോഗമില്ലാത്തവരും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഏപ്രില്‍ 30വരെയുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.
12 മണിക്കൂറിനിടെ 355 കേസുകള്‍. കഴിഞ്ഞ ഞായറാഴ്ച്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിനടുത്തായിരുന്നെങ്കില്‍ അടുത്ത ഞായറാഴ്ച്ചയെത്തുമ്പോഴേയ്ക്കും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂവായിരത്തോളമാകുന്നു. അഹമ്മദാബാദിലും ബിക്കാനീറിലും മരണം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രാജസ്ഥാനില്‍ 198 ഉം മഹാരാഷ്ട്രയില്‍ 537 ഉം ആന്ധ്രയില്‍ 180 ഉം ഡല്‍ഹിയില്‍ 386 ഉം ആണ്. യുപിയിലെ ആഗ്രയില്‍ മാത്രം ഇന്ന് 25 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിസാമുദീനിലെ മര്‍കസിലുണ്ടായിരുന്ന വിദേശികളില്‍ ഇരുനൂറോളം പേര്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ നാട്ടുകാരുടെ സഹായത്തോടെ ഒളിച്ചു കഴിയുകയാണെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നു.
ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 600 തബ്‌ലീഗ് പ്രവര്‍ത്തകരെ ക്വാറന്റീനിലാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. തബ്‌ലീഗ് പ്രവര്‍ത്തകര്‍ ചികില്‍സയുമായി സഹകരിക്കാത്തതും ആരോഗ്യപ്രവര്‍ത്തകരോട് അശ്ലീലമായി പെരുമാറുന്നതും ഡല്‍ഹി അടക്കം വിവിധ സംസ്ഥാനങ്ങള്‍ക്ക് തലവേദനയാകുന്നു. യുപി സര്‍ക്കാര്‍ ദേശസുരക്ഷ നിയമം ചുമത്തികേസെടുത്തിട്ടുണ്ട്. കോവിഡ് വ്യാപനത്തിനിടെ സമൂഹത്തില്‍ ഭിന്നതകളുണ്ടാക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തരുതെന്ന് നേതാക്കളോട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഢ നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡ് ബാധിതനായ വ്യക്തി അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുകയും സദ്യ നടത്തുകയും ചെയ്തതിനെത്തുടര്‍ന്ന് മധ്യപ്രദേശിലെ മൊറേന ഗ്രാമം അടച്ചു. ലോക് ഡൗണിന് ശേഷമുള്ള സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നാണ് ആഭ്യന്തര വിദേശ വിമാന ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്. രോഗമില്ലാത്തവരും മാസ്‌ക്ക് ധരിക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം പറയുന്നു. കൂടുതല്‍ മാസ്‌ക്കുകളും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷാ വസ്തുക്കളും ഉടന്‍ സംസ്ഥാനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍
https://www.facebook.com/Malayalivartha