ഡല്‍ഹിയില്‍ നെഞ്ചുതകര്‍ന്ന് നമ്മുടെ നഴ്‌സ് സഹോദരിമാരുടെ നിലവിളി; കൊറോണ സ്ഥിരീകരിച്ചതിന് ശേഷം ചികിത്സ നല്‍കുകയോ യാതൊരു വിധത്തിലുമുള്ള സഹായങ്ങളോ ഇവിടുത്തെ ആശുപത്രി അധികൃര്‍ നല്‍കിയിട്ടില്ല; മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം

നമ്മുടെ സഹോദരിമാര്‍ ഡല്‍ഹിയില്‍ അനുഭവിക്കുന്ന നരക യാതന നാം അറിയേണ്ടത് അത്യന്താപേക്ഷിതമാണ്. ഡല്‍ഹി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കൊറോണ വൈറസ് ബാധിതരായ നഴ്സുമാര്‍ക്ക് ചികിത്സ ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്യം. കൊറോണ സ്ഥിരീകരിച്ചതിന് ശേഷം ചികിത്സ നല്‍കുകയോ യാതൊരു വിധത്തിലുമുള്ള സഹായങ്ങളോ ഇവിടുത്തെ ആശുപത്രി അധികൃര്‍ നല്‍കിയിട്ടില്ല. നമ്മുടെ സഹോദരിമാര്‍ അവിടെ കരഞ്ഞുനിലവിളിക്കുകയാണ്. എന്തിനേറെ പറയുന്നു 'ആശുപത്രിയിലേക്ക് എത്തിച്ചേരുന്നതിന് ആംബുലന്‍സ് പോലും ഇവര്‍ക്ക് വിട്ടുനല്‍കിയില്ലെന്നുള്ളതാണ് ഏറെ വേദനാജനകമായ കാര്യം. തുടര്‍ന്ന് മക്കളേയും കൂട്ടി സ്വകാര്യവാഹനത്തില്‍ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സ തേടേണ്ട അവസ്ഥ. എട്ട്, നാല് വയസുള്ള മക്കളോടൊപ്പമാണ് ഒരു നഴ്‌സ് ആശുപത്രിയില്‍ കഴിയുന്നത്'. കുട്ടികള്‍ക്ക് പരിശോധന നടത്തുന്നതിനായി ഇതുവരേയും അധികൃതര്‍ തയാറായിട്ടില്ലെന്നും കരഞ്ഞുകൊണ്ട് പറയുന്നുണ്ട്.
ആശുപത്രിയിലെ മറ്റൊരു സ്റ്റാഫിന് രോഗം സ്ഥിരീകരിച്ചതോടെ സ്വന്തം നിലയിലാണ് പരിശോധന നടത്തിയത്. മൂന്നാം തീയതി നടത്തിയ കോവിഡ് പരിശോധനയുടെ ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. പിന്നീട് ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരുവിധത്തിലുമുള്ള സഹായം ലഭിക്കുന്നില്ലെന്നാണ് നഴ്സുമാര്‍ ആരോപിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സ സംഭവത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടേണ്ടതുണ്ട്. മാത്രമല്ല ഡല്‍ഹി സര്‍ക്കാരിനോട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും വേണം. സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഡല്‍ഹി സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും നഴ്സുമാരുടെ ചികിത്സ എത്രയും വേഗത്തില്‍ ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വീണ ജോര്‍ജ് എം എല്‍ എ പ്രതികരിച്ചിട്ടുണ്ട് എങ്കിലും അക്കാര്യത്തില്‍ ശുഭ വാര്‍ത്ത ഇതുവരെ വന്നിട്ടില്ല വരും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 114 ആയി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുളളില്‍ 5 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 4421 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ദില്ലിയില്‍ നടന്ന തബ്ലിഗ് സമ്മേളനത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് രാജ്യത്തെ സ്ഥിതി ഗുരുതരമായത്. രാജ്യത്തെ രോഗബാധിതരില്‍ 30% തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഈ സ്ഥിതി മുന്നോട്ട് പോയാല്‍ ലോക് ഡൌണ്‍ അവസാനിക്കുന്നതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 17000 കവിയാനിടയുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം രോഗം സ്ഥിരീകരിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. ദില്ലി ക്യാന്‍സര്‍ സെന്ററിലെ 2 ഡോക്ടര്‍മാര്‍ക്കം 16 നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചത് ആശങ്കയുയര്‍ത്തുന്നുണ്ട്.
രാജ്യത്ത് ഏപ്രില്‍ 14 നാണ് ലോക് ഡൌണ്‍ അവസാനിക്കുക. എന്നാല്‍ ഇന്നത്തെ സ്ഥിതിഗതിയില്‍ ലോക് ഡൌണ്‍ നീട്ടാനുള്ള സാധ്യതയും നിലവില്‍ക്കുന്നു. വിവിധ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചു തുടങ്ങി. തെലങ്കാന, അസം, യുപി, പഞ്ചാബ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങലടക്കം അടച്ചുപൂട്ടല്‍ നീട്ടണമെന്ന നിലപാടിലാണ്. അതേ സമയം കൊവിഡില്‍ സ്ഥിതി വിലയിരുത്താന്‍ മന്ത്രിതലസമിതി ഇന്ന് യോഗം ചേരുന്നുണ്ട്. ലോക് ഡൗണ്‍ തുടരണോയെന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha


























