മലയാളി നഴ്സുമാരുള്‍പ്പെടേ പതിനെട്ട് ജീവനക്കാര്‍ക്ക് കോവിഡ് ; ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണമായും അടച്ചു; കിമോതെറാപ്പി ഉള്‍പ്പെടേയുള്ള കാന്‍സര്‍ ചികിത്സക്കായെത്തുന്ന രോഗികള്‍ ദുരിതത്തിൽ

മലയാളി നഴ്സുമാരുള്‍പ്പെടേ പതിനെട്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണമായും അടച്ചു.. ഇതോടെ കിമോതെറാപ്പി ഉള്‍പ്പെടേയുള്ള കാന്‍സര്‍ ചികിത്സക്കായെത്തുന്ന രോഗികള്‍ ദുരിതത്തിലായി. ഇവര്‍ക്ക് ബദല്‍ സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. നിലവിലെ രോഗികളെ ചികിത്സിക്കുമെങ്കിലും പുതുതായി രോഗികളെ പ്രവേശിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കോവിഡ് ബാധിക്കാനിടയാക്കിയതെന്നാണ് പ്രധാന ആരോപണം.
അതേസമയം തങ്ങള്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന പരാതി വൈറസ് ബാധിതരായ നഴ്സുമാരുടെ ഭാഗത്ത് നിന്നും ഉയരുകയാണ്..സ്വന്തം കൈയിലെ പണംമുടക്കിയാണ് പരിശോധന നടത്തുന്നതെന്നും ആവശ്യത്തിന് ആഹാരംപോലും ലഭിക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.. മൂന്നാം തീയതി നടത്തിയ കോവിഡ് പരിശോധനയുടെ ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. പിന്നീട് ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരുവിധത്തിലുമുള്ള സഹായം ലഭിക്കുന്നില്ലെന്നാണ് മറ്റൊരു ആരോപണം.
സുരക്ഷാ ഉപകരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കാന്‍സര്‍രോഗികളെ മാത്രം ചികിത്സിക്കുന്നതിനാല്‍ അതിന്റെ ആവശ്യമില്ലെന്നായിരുന്നു ആദ്യം അധികൃതരുടെ നിലപാട്. നിരീക്ഷണത്തില്‍ കഴിയുന്ന നഴ്സുമാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലെത്തുകായിരുന്നു. തുടര്‍ന്നാണ് ആശുപത്രി അടച്ചിടാന്‍ തീ്രുമാനിച്ചത്.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുകയും രോഗബാധിതരായ നഴ്സുമാര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന്‌ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തയക്കുകയും ചെയ്തിരുന്നു.
സമൂഹവ്യാപനമില്ലെന്ന് ഉറപ്പ് വരുത്താനുള്ള റാന്‍ഡം ടെസ്റ്റിങ് നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.. ഇതിനായി അഞ്ച് ലക്ഷത്തോളം റാപിഡ് ടെസ്റ്റുകള്‍ ഈയാഴ്ച രാജ്യത്തെത്തും. രാജ്യത്തെ മുഴുവന്‍ ഹോട്സ്പോട്ടുകളിലും റാന്‍ഡം ടെസ്റ്റുകള്‍ നടത്തും. ഡല്‍ഹിയില്‍ നിസാമുദ്ദീന്‍, ദില്‍ഷാദ് ഗാര്‍ഡന്‍ മേഖലകളില്‍ റാന്‍ഡം ടെസ്റ്റിങ് ഇന്ന് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ അറിയിച്ചു. ഡല്‍ഹിയില്‍ മാത്രം ഒരു ലക്ഷത്തോളം സാമ്പിളുകള്‍ ഈയാഴ്ച പരിശോധിക്കും. അതേസമയം രാജ്യത്തെ രോഗവ്യാപനത്തിന്‍റെ തോത് വര്‍ദ്ധിക്കുക തന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 354 പേര്‍ക്ക് രോഗം ബാധിച്ചു. 326 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.
https://www.facebook.com/Malayalivartha


























