വൈന്‍ ഓഡര്‍ ചെയ്ത് യുവതിക്ക് നഷ്ടമായത് അരലക്ഷത്തില്‍ കൂടുതല്‍ രൂപ
വൈന്‍ സ്ഥിരമായി കഴിക്കുന്ന യുവതിക്ക് ലോക് ഡൗണ്‍ ആയതോടെ വൈന്‍ കിട്ടാത്ത അവസ്ഥയായി. ഒടുവില്‍ വൈന്‍ വീട്ടില്‍ എത്തിക്കാമെന്ന് വാക്കുനല്‍കിയ യുവാവിന് ക്രെഡിറ്റ് കാര്‍ഡും പിന് നമ്പറും നല്കി. തുടര്‍ന്നാണ് യുവതി തട്ടിപ്പിനിരയായത്. മുംബയ് സ്വദേശിനിയായ 33 കാരിയുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നുമാണ് 60,000 രൂപ നഷ്ടമായത്. യുവതി നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മുംബയ് ഗാംദേവിയിലാണ് തട്ടിപ്പ് നടന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ 18 മാസമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ് യുവതി. ഇവര്‍, രോഗം ബാധിച്ചതിന് ശേഷം രാത്രി ഉറങ്ങുന്നതിന് മുമ്ബ് അല്പം വൈന്‍ കഴിക്കുമായിരുന്നു. എന്നാല്‍, കൊവിഡ് വ്യാപനം തടയാന്‍ രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വൈന്‍ കിട്ടാതെയായി. ഒരു സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ട് 33കാരി വൈന്‍ ലഭിക്കുമോയെന്ന് അന്വേഷിച്ചു. ഇയാള്‍ മദ്യം വീട്ടിലെത്തിച്ച് നല്കുന്ന ഒരാളുടെ ഫോണ്‍ നമ്ബര്‍ ഇവര്‍ക്ക് കൈമാറി. ഇയാളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പണം നല്കിയാല് വൈന്‍ എത്തിച്ച് നല്‍കാമെന്ന് മറുപടി നല്‍കിയോടെ, ഇവര്‍ ക്രെഡിറ്റ് കാര്‍ഡ് നമ്ബറും ഒ.ടി.പിയും കൈമാറുകയായിരുന്നു. ആദ്യം 19,000 പിന്‍വലിച്ചതായി മെസേജ് വന്നു. തൊട്ടു പിന്നാലെ നഷ്ടപ്പെട്ട പണം തിരികെ കിട്ടാന്‍ ഒരു ഒ.ടി.പി നമ്ബര്‍ കൂടി വരുമെന്നും ഇത് കൈമാറണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇയാളുടെ വാക്കു വിശ്വസിച്ച് നമ്ബര്‍ കൈമാറി. ഇതോടെ 41,000 രൂപ കൂടി നഷ്ടപ്പെടുകയായിരുന്നു. ഗാംദേവി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha