ബൈക്കില്‍ ചുറ്റിയടിക്കാന്‍ കാമുകി പോകാത്തതിനാല്‍ യുവാവ് ചെയ്തത്?
രാജ്യം മുഴുവന്‍ ലോക്ക്ഡൗണിലായതിനാല്‍ ആരും അനാവശ്യമായി പുറത്തിറങ്ങാന്‍ പാടില്ല. പുറത്തിറങ്ങുന്നവര്‍ കൃത്യമായ വിവരം പോലീസിന് കൈമാറണം. മീററ്റില്‍ ലോക്ക്ഡൗണ്‍ സമയത്ത് പുറത്ത് ചുറ്റിയടിക്കാന്‍ കാമുകി കൂടെ ചെല്ലാത്തതില്‍ പ്രകോപിതനായ യുവാവ് സ്വയം വെടിവച്ച് ജീവനൊടുക്കി. അക്ബര്‍പുര്‍ സ്വദേശിയായ ആസിഫ് അലി(21)യാണ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. മീററ്റ് ബഹ്സുമ മേഖലയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു സംഭവം.
ലോക്ക്ഡൗണ്‍ ലംഘിച്ച് കഴിഞ്ഞദിവസം ആസിഫ് അലി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. പുറത്ത് കറങ്ങാന്പോകാന് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. താന്‍ വീടിന് പുറത്തിറങ്ങില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ യുവാവ് പ്രകോപിതനായി. കൈയിലുണ്ടായിരുന്ന നാടന്‍ തോക്ക് ഉപയോഗിച്ച് വയറിന്റെ ഭാഗത്തേക്ക് നിറയൊഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha