മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം, വ്യാഴാഴ്ച, മരണം 25 , രോഗബാധിതര്‍ 1,346

മുംബൈയില്‍ സ്ഥിതി അതീവ സങ്കീര്‍ണമായി തുടരുന്നു. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് വ്യാഴാഴ്ച 25 പേര്‍ മരിച്ചു. ആകെ മരണസംഖ്യ 97 ആയി. 229 പേര്‍ക്കുകൂടി രോഗം ബാധിച്ചു. ആകെ രോഗബാധിതര്‍ 1,346.
മുംബൈ നഗരമേഖലയില്‍ രോഗബാധിതരുടെ എണ്ണം ആയിരം പിന്നിട്ടു. ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കി നഴ്‌സുമാര്‍ക്കിടയിലും കോവിഡ് പടരുന്നുണ്ട്. രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ധാരാവിയില്‍ 24 മണിക്കൂറിനിടെ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു.
ജാര്‍ഖണ്ഡില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വൈറസ് ബാധയേറ്റ് മരിച്ചവരുടെയെണ്ണം 186 ആയി. മധ്യപ്രദേശില്‍ രോഗംബാധിച്ച് ഡോക്ടര്‍ മരിച്ചു. മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലും ഒരോ മരണം റിപ്പോര്‍ട്ട് ചെയ്തു. 6237 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഡല്‍ഹി കാന്‍സര്‍ ആശുപത്രിയില്‍ ഒരു ഡോക്ടറും നഴ്‌സുമടക്കം മൂന്ന് ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു .ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പകരാതിരിക്കാന്‍ ആശുപത്രികള്‍ അണുബാധ നിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha


























