ഹൃദയമില്ലാത്തൊരു സര്‍ക്കാറിന് മാത്രമേ ഇങ്ങനെ ഒന്നും ചെയ്യാതെ നില്‍ക്കാന്‍ സാധിക്കൂ: പി.ചിദംബരം

കൊവിഡ് വൈറസ് വ്യാപിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണിനെത്തുടര്‍ന്ന് തൊഴില്‍നഷ്ടപ്പെടവരും പട്ടിണിയിലായവരുമായ ദരിദ്രരുടെ അന്തസ്സ് സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം.
ആളുകള്‍ പണത്തിന് വേണ്ടി നട്ടംതിരിയുകയാണെന്നും സൗജന്യ ഭക്ഷണത്തിനായി വരിനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹൃദയമുള്ള ഒരു സര്‍ക്കാറിന് ഇങ്ങനെ ചെയ്യാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” കൂടുതല്‍ കൂടുതല്‍ ആളുകളുടെ പണം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. സൗജന്യ ഭക്ഷണത്തിനായി നിരയില്‍ നില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു എന്നതിന് തെളിവുണ്ട്. ഹൃദയമില്ലാത്ത ഒരു സര്‍ക്കാറിന് മാത്രമേ ഇങ്ങനെ ഒന്നും ചെയ്യാതെ ഇങ്ങനെ മാറിനില്‍ക്കാന്‍ പറ്റുള്ളൂ,” ചിദംബരം ട്വീറ്റ് ചെയ്തു.
എന്തുകൊണ്ട് പാവപ്പെട്ടവരെ പട്ടിണിയില്‍ നിന്ന് സര്‍ക്കാറിന് രക്ഷിച്ചുകൂടാ എന്ന് ചോദിച്ച അദ്ദേഹം പാവപ്പെട്ടവരുടെ അന്തസ്സ് സംരക്ഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സാധാരണക്കാരുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കണമെന്നും പറഞ്ഞു.
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്.സി.ഐ) ഗോഡൗണുകളില്‍ സംഭരിച്ചിരിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha























