Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

സർക്കാരിനെ അട്ടിമറിക്കാൻ അണിയറയിൽ നീക്കം; ഗവര്‍ണര്‍ ഉത്തരവില്‍ ഒപ്പിട്ടില്ലെങ്കിലും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിക്കസേര മറ്റാര്‍ക്കും വിട്ട് കൊടുക്കില്ല

26 APRIL 2020 10:21 PM IST
മലയാളി വാര്‍ത്ത

കപ്പിനും ചുണ്ടിനും ഇടയില്‍ വെച്ച് മഹാരാഷ്ട്ര നഷ്ടപ്പെട്ട് പോയതിന്റെ ക്ഷീണം ബിജെപിക്കുണ്ട് അതുകൊണ്ട് തന്നെ സര്‍ക്കാരിനെ വീഴ്ത്താന്‍ ലഭിക്കുന്ന ഒരവസരവും ബിജെപി പാഴാക്കില്ലെന്ന് ഉറപ്പാണ്.

അതീവ നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലാണ് മഹാരാഷ്ട്രയില്‍ മഹാവികാസ് അഖാഡി സര്‍ക്കാര്‍ അധികാരത്തിലേറിയത്. നാടകങ്ങള്‍ അഞ്ച് മാസങ്ങള്‍ക്കിപ്പുറവും സംസ്ഥാനത്ത് തുടരുകയാണ്. സർക്കാരിനെ അട്ടിമറിക്കാൻ അണിയറയിൽ നീക്കം നടക്കുന്നുണ്ടോ എന്നാണ് സംശയിക്കപ്പെടുന്നത്. അത് സാധൂകരിച്ചാണ് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് ഇടയ്ക്കിടെ രാജ്ഭവനില്‍ സന്ദര്‍ശനം നടത്തുന്നത് ഇത് ശിവസേനയെ ആശങ്കയിലാക്കുകയും ചെയ്യുന്നു.  ഉദ്ധവ് താക്കറെയെ ലെജിസ്ലേറ്റീവ് കൗണ്‍ലിലേക്ക് നാമനിര്‍ദേശം ചെയ്യാനുളള ഉത്തരവില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പ് വെച്ചിട്ടില്ല. സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് ബിജെപി നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

കൊവിഡ് വൈറസ് വ്യാപനം ഏറ്റവും കൂടുതലുളള സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. ഈ സാഹചര്യത്തില്‍ സംസ്ഥാനം ഭരണപ്രതിസന്ധിയിലേക്ക് കൂടി വീണാല്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാവും

ഗവര്‍ണര്‍ ഉത്തരവില്‍ ഒപ്പിട്ടില്ലെങ്കിലും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിക്കസേര മറ്റാര്‍ക്കും വിട്ട് കൊടുക്കില്ല എന്നാണ് സൂചന. രാജി വെച്ച് 24 മണിക്കൂറിനകം വീണ്ടും ഉദ്ധവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും എന്നാണ് മഹാരാഷ്ട്ര ഭക്ഷ്യമന്ത്രിയും എന്‍സിപി നേതാവുമായ ചഗന്‍ ഭുജ്ജല്‍ വെളിപ്പെടുത്തുന്നത്. ഇതോടെ 6 മാസം കൂടി നിയമസഭയില്‍ അംഗമാകാതെ തന്നെ മുഖ്യമന്ത്രിയായി തുടരാന്‍ ഉദ്ധവിന് സാധിക്കും

സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കുക എന്നത് ഗവര്‍ണറുടെ ഉത്തരവാദിത്തമാണ്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്നത് കല, കായികം, സാംസ്‌ക്കാരികം പോലുളള മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആകണം എന്നുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും ശിവസേനയുടെ മുഖപത്രമായ സാംമ്‌നയുടെ എഡിറ്ററും കൂടിയാണ് എന്നും ചഗന്‍ ഭുജ്ജല്‍ പറഞ്ഞു.

ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഉദ്ധവ് താക്കറെയെ നോമിനേറ്റ് ചെയ്യാനുളള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് ബിജെപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹര്‍ജി കോടതി തളളുകയാണ് ഉണ്ടായത്. ഇനി ഒരു മാസമാണ് ഉദ്ധവ് താക്കറെയ്ക്ക് സമയമുളളത്. ഗവര്‍ണര്‍ നാമനിര്‍ദേശത്തിന് തയ്യാറായില്ലെങ്കില്‍ രാജി വെച്ച് വീണ്ടും സത്യപ്രതിജ്ഞ എന്ന തീരുമാനത്തിലേക്ക് ഉദ്ധവ് പോയേക്കും.

സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കുക എന്നത് ഗവര്‍ണറുടെ ഉത്തരവാദിത്തമാണ്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്നത് കല, കായികം, സാംസ്‌ക്കാരികം പോലുളള മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആകണം എന്നുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും ശിവസേനയുടെ മുഖപത്രമായ സാംമ്‌നയുടെ എഡിറ്ററും കൂടിയാണ് എന്നും ചഗന്‍ ഭുജ്ജല്‍ പറഞ്ഞു.

2019 നവംബര്‍ 28നാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മെയ് 28ന് മുഖ്യമന്ത്രിയായി ഉദ്ധവ് 6 മാസം തികയ്ക്കും. സംസ്ഥാന മന്ത്രിസഭ ഏകകണ്ഠമായാണ് ഉദ്ധവ് താക്കറെയെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യാനുളള തീരുമാനം എടുത്തത് എന്നും ഭുജ്ജല്‍ പറയുന്നു. ഗവര്‍ണര്‍ ക്വാട്ടയിലുളള എന്‍സിപിയുടെ രണ്ട് സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്.

അതെ സമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ നിന്ന് വ്യത്യസ്തമായ വാര്‍ത്ത. 80 ശതമാനം രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കണ്ടിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയില്‍ 7628 കൊറോണ രോഗമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് മൊത്തം റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ നാലിലൊന്നിലധികം വരുമിത്. രാജ്യത്തിന്റെ വ്യവസായ തലസ്ഥാനമായ മുംബൈയിലാണ് ഇതില്‍ കൂടുതലുമെന്നത് മറ്റൊരു വെല്ലുവിളിയാണ്. ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ മെയ് ആദ്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (2 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (3 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (3 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (4 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (4 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (8 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends