കുടിയേറ്റ തൊഴിലാളികളുടെ മടക്കം സംസ്ഥാനങ്ങള്‍ക്ക് തലവേദന; തൊഴിലാളികളുടെ ബാഹുല്യം കാരണം ഗുജറാത്തില്‍ പലയിടത്തും സംഘര്‍ഷം...

ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു..ട്രയിന്‍ സര്‍വീസുകള്‍ ആരംഭിച്ചതോടെ വിവിധ സംസ്ഥാനങ്ങളിലെ പല സ്റ്റേഷനുകളിലും ആയിരക്കണക്കിനു തൊഴിലാളികളാണ് തടിച്ചുകൂടിക്കൊണ്ടിരിക്കുന്നത്. പലസ്ഥലങ്ങളിലും ഇത് സംഘർഷത്തിന് ഇടയാക്കി .
ഗുജറാത്തിലും മഹാരാഷ്ട്രയിലും മാത്രമായി 40 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്..ഇവരെല്ലാം സ്വന്തം നാട്ടിലെത്താൻ തിരക്ക് കൂട്ടിയതാണ് പ്രശ്നം വഷളാക്കുന്നത്
ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുപോക്ക് പലയിടത്തും സംഘര്‍ഷത്തിന് കാരണമായി. സംസ്ഥാന അതിര്‍ത്തികളില്‍ പലയിടത്തും പൊലീസും തൊഴിലാളികളും ഏറ്റുമുട്ടി. ഗുജറാത്ത്-മധ്യപ്രദേശ് അതിര്‍ത്തിയായ ദാഹോദ്, രാജസ്ഥാന്‍ അതിര്‍ത്തിയായ ഷംലാജി എന്നിവിടങ്ങളില്‍ പൊലീസിന് നേരെ കല്ലേറുണ്ടായി.
വാറങ്കല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ ആയിരക്കണക്കിനു തൊഴിലാളികള്‍ തങ്ങളെയും നാട്ടിലേക്കെത്തിക്കണമെന്നാവശ്യട്ട് തെരുവിലിറങ്ങി . തങ്ങള്‍ ദിവസങ്ങളായി വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയിരിക്കുകയാണെന്നും കൈയില്‍ നയാപൈസ പോലുമില്ലെന്നും റെയില്‍വേ സ്‌റ്റേഷനില്‍ തടിച്ചുകൂടിയ തൊഴിലാളികള്‍ പറയുന്നു. പലരും കിലോമീറ്ററുകള്‍ യാത്ര ചെയ്താണ് റയില്‍വേ സ്‌റ്റേഷനുകളിലെത്തിയത്. തങ്ങള്‍ ഏറെ വിഷമത്തിലാണെന്നും മാനസികസമ്മര്‍ദ്ദം വര്‍ധിക്കുകയാണെന്നും തൊഴിലാളികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
20 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് ഗുജറാത്തില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് പോകാന്‍ കാത്തിരിക്കുന്നത്. യുപി, ബിഹാര്‍, ഒഡിഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍. 11,000 നേപ്പാള്‍ സ്വദേശികളും നാട്ടില്‍ പോകാന്‍ കാത്തിരിക്കുന്നു.
ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയായ രത്തന്‍പുരില്‍ വീട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ആയിരങ്ങള്‍ എത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബസുകളിലാണ് കൂടുതലും തൊഴിലാളികളെ നാട്ടില്‍ എത്തിക്കുന്നത്.
മഹാരാഷ്ട്രയിലും നാട്ടില്‍ പോകാന്‍ ലക്ഷക്കണക്കിന് തൊഴിലാളികളാണ് അപേക്ഷ നല്‍കിയത്. കഴിഞ്ഞ ദിവസം ഭീവണ്ടിയില്‍ നിന്ന് യുപിയിലെ ഗൊരഖ്പൂരിലേക്ക് 1200 തൊഴിലാളികളുമായി ട്രെയിന്‍ പുറപ്പെട്ടു. അതേസമയം ട്രെയിനില്‍ കയറാന്‍ എത്തിയത് അയ്യായിരം പേരിൽ അതുകമാണെന്നാണ് റിപ്പോർട്ടുകൾ . പൊലീസ് പണിപ്പെട്ടാണ് ഇവരെ മടക്കിയത്. മഹാരാഷ്ട്രയില്‍ 15-20 ലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് കണക്ക്.
കേരളത്തിലും അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് മടക്കിയക്കല്‍ തുടങ്ങി. ഇതുവരെ അഞ്ച് ട്രെയിനുകളിലായി 7000ത്തോളം പേര്‍ മടങ്ങി. മുന്‍ഗണന ക്രമത്തിലാണ് ഇവരെ തിരിച്ചയക്കുന്നത്. ജില്ലാ ഭരണകൂടമാണ് മടക്കയാത്രക്ക് നേതൃത്വം നല്‍കുന്നത്
https://www.facebook.com/Malayalivartha
























