മദ്യവില്‍പന മുടങ്ങിയപ്പോള്‍ കേന്ദ്രസര്‍ക്കാരിനു നികുതി വരുമാനത്തിലുണ്ടായ കുറവ് 27,000 കോടി

27,000 കോടിയിലേറെ രൂപയാണ് ഒരു മാസത്തിലേറെ മദ്യവില്‍പന മുടങ്ങിയപ്പോള്‍ കേന്ദ്രസര്‍ക്കാരിനു നികുതി വരുമാനത്തിലുണ്ടായ കുറവ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണു മദ്യവില്‍പനയ്ക്ക് അനുമതി എന്നറിയുന്നു.
മദ്യവില്‍പന അനുവദിക്കണമെന്ന ആവശ്യവുമായി പഞ്ചാബ്, കര്‍ണാടക ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഡല്‍ഹിയും മറ്റും സമ്മര്‍ദം ചെലുത്തിയതോടെ ഇളവു റെഡ് സോണിലേക്കും നീട്ടി. മദ്യവില്‍പനയുടെ എക്‌സൈസ് നികുതി ഇനത്തില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രത്തിനു ലഭിച്ചതു 2.48 ലക്ഷം കോടി രൂപയാണെന്നു മദ്യക്കമ്പനികളുടെ കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഐഎസ്ഡബ്യുഎഐ) കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ മദ്യവില്‍പനയുടെ 70 ശതമാനവും ഔട്ലെറ്റുകളിലൂടെയാണ്. ബാക്കിയുള്ളത് ബാര്‍, പബ്, ഹോട്ടല്‍, റസ്റ്ററന്റ് വഴിയും. രാജ്യത്താകെയുള്ള 70,000 മദ്യവില്‍പന കേന്ദ്രങ്ങളില്‍ പകുതിയിലേറെയും ഇന്നു തുറക്കുമെന്നാണു വിവരം. ലോക്ഡൗണ്‍ കാലത്ത് മദ്യവില്‍പന നിര്‍ത്തിയതിലൂടെ കര്‍ണാടകയ്ക്കുണ്ടായ നഷ്ടം 2050 കോടി രൂപ; പ്രതിദിനം 50 കോടി രൂപ. തമിഴ്‌നാടിനു പ്രതിദിന നഷ്ടം 90 കോടി രൂപ. വര്‍ഷം 5000 കോടി രൂപ വരുമാനം ലഭിച്ചിരുന്ന ഡല്‍ഹി സര്‍ക്കാരിനു ലോക്ഡൗണ്‍ കാലത്ത് 500 കോടി രൂപയുടെ നഷ്ടമുണ്ടായി.
മദ്യവില്‍പനയില്‍ കേന്ദ്ര വരുമാനം: 2017: 1.99 ലക്ഷം കോടി, 2018: 2.17 ലക്ഷം കോടി, 2019: 2.48 ലക്ഷം കോടി, മദ്യം നല്‍കാന്‍ 7 സംസ്ഥാനങ്ങള്‍
ഡല്‍ഹി, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, അസം എന്നീ 7 സംസ്ഥാനങ്ങള്‍ കേന്ദ്രം നിര്‍ദേശിച്ച ഇളവ് പ്രയോജനപ്പെടുത്തി ഇന്നുമുതല്‍ മദ്യവില്‍പന അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























