പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാനാകില്ലെന്ന് കേന്ദ്രം; വിമാന ടിക്കറ്റ് മൂന്നിരട്ടിയാകും; നെഞ്ചുതകര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍

ഗള്‍ഫില്‍നിന്നും മറ്റും തിരിച്ചെത്തുന്ന പ്രവാസികള്‍ വിമാനടിക്കറ്റ് തുക നല്‍കേണ്ടിവരും. നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കാനാണു സാധ്യത. മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ റജിസ്ട്രേഷന്‍ എംബസികളില്‍ ആരംഭിച്ചിട്ടുണ്ട്. മുന്‍ഗണനാക്രമമനുസരിച്ചുള്ള പട്ടിക എംബസികളില്‍ തയാറാവുകയും തിരിച്ചെത്തിക്കേണ്ട സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി ധാരണയിലെത്തുകയും ചെയ്താല്‍ യാത്രയ്ക്കു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കും.
യാത്രാനിരക്ക് കുത്തനെ ഉയര്‍ത്താനൊരുങ്ങി വിമാനക്കമ്പനികള്‍. ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടിയോളം വര്‍ധനയുണ്ടായേക്കും. സാമൂഹിക അകലം ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കാന്‍ യാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി ചുരുക്കേണ്ടിവരുമെന്നതിനാലാണ് നിരക്ക് കൂട്ടാനുള്ള ആലോചന. ആഭ്യന്തര യാത്രനിരക്കിലും വന്‍വര്‍ധനയുണ്ടായേക്കും. കോവിഡ് നിയന്ത്രണമനുസരിച്ച് വിമാനത്തിലെ മൂന്നുസീറ്റുകളുള്ള ഒരു നിരയില്‍ ഒരാളെ മാത്രമേ ഇരുത്താന്‍ കഴിയൂ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ.) പുതിയ നിര്‍ദേശം ഇത്തരത്തിലുള്ളതാണ്. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നിരക്കുവര്‍ധന ഒഴിവാക്കിയില്ലെങ്കില്‍ വന്‍തുക തിരിച്ചുവരവിനായി ഓരോ പ്രവാസിയും നല്‍കേണ്ടിവരും.
വിമാനക്കമ്പനികള്‍ പലതും നഷ്ടത്തിലാണ്. നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ തയ്യാറാവില്ലെന്നതിനാല്‍ നിരക്ക് വര്‍ധന ഉറപ്പാണ്. അന്താരാഷ്ട്ര, ആഭ്യന്തരസര്‍വീസുകളിലും ഇത് പ്രതിഫലിക്കും. പ്രവാസികളുടെ തിരിച്ചുവരവിന് കുറഞ്ഞ സീറ്റുകളുള്ള എയര്‍ബസുകള്‍ക്കൊപ്പം 300-400 സീറ്റുകളുള്ള വൈഡ് ബോഡി വിമാനങ്ങള്‍ ഉപയോഗിക്കാനാകണം. എന്നാല്‍, അവ എണ്ണത്തില്‍ കുറവാണ്. ദിവസം 17 മണിക്കൂറെങ്കിലും സര്‍വീസ് നടത്തിയാലേ ഒരു വിമാനം ലാഭത്തിലാകൂ.
അതുപോലെതന്നെ പ്രവാസികളെ സ്വീകരിക്കാന്‍ സജ്ജമായോ എന്നത് അതതു സംസ്ഥാനങ്ങള്‍ അറിയിക്കണം. സ്ഥാനങ്ങളില്‍ 14 ദിവസം ക്വാറന്റീന്‍ ഏര്‍പ്പെടുത്തണം. നടപടികള്‍ സംബന്ധിച്ച് ഈയാഴ്ച തീരുമാനമാകും. ആര്‍ക്കും സൗജന്യയാത്ര ഇല്ലെന്നാണ് കേന്ദ്ര നിലപാട്. ചില വിഭാഗങ്ങള്‍ക്ക് സൗജന്യയാത്ര വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിക്കാതിരിക്കാന്‍ രണ്ടു കാരണങ്ങളാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. 1) ഒരു രാജ്യവും സൗജന്യമായി ആരെയും കൊണ്ടുപോകുന്നില്ല. 2) അതിഥിത്തൊഴിലാളികളെ പോലും ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് ട്രെയിനുകളില്‍ സ്വന്തം സംസ്ഥാനങ്ങളിലെത്തിച്ചത്.
r
https://www.facebook.com/Malayalivartha
























