മധ്യപ്രദേശില്‍ ഉപതെരഞ്ഞെപ്പിനുശേഷം കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്ന് മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ കമല്‍നാഥ്

മധ്യപ്രദേശില്‍ ഉപതെരഞ്ഞെപ്പിനുശേഷം കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്ന് മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ കമല്‍നാഥ്. മധ്യപ്രദേശില്‍ 22 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിക്കുന്നത്. ബിജെപിയുടെ നീക്കങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിയുള്ളവരാണ് വോട്ടര്‍മാരെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച മണ്ഡലങ്ങളിലെ ജനങ്ങള്‍ക്കറിയാം അവര്‍ തെരഞ്ഞെടുത്തവര്‍ തങ്ങളെയും പാര്‍ട്ടിയെയും വഞ്ചിച്ചെന്ന്.
ബിജെപി എല്ലായിടത്തും ഭരണവിരുദ്ധ വികാരം നേരിടുകയാണെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേരുകയും തൊട്ടുപിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറുകയും ചെയ്തതോടെയാണ് കമല്‍നാഥ് സര്‍ക്കാരിന് അധികാരം നഷ്ടമായത്.
https://www.facebook.com/Malayalivartha
























