ബി.ജെ.പി ലഡാക്ക് യൂണിറ്റ് അധ്യക്ഷന്‍ രാജിവെച്ചു ; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം;രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ കുടുങ്ങിപോയവരെ തിരികെ എത്തിച്ചില്ലെന്ന് ആരോപണം

ബി.ജെ.പിയില്‍ നിന്ന് ലഡാക്ക് യൂണിറ്റ് പ്രസിഡന്റ് ഷെറിങ് ദോര്‍ജെ രാജിവെച്ചു . കൊവിഡിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ ലഡാക്കിലെ ജനങ്ങളെ തിരികെയെത്തിക്കാന്‍ ഭരണകൂടം വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ബി.ജെ.പി യൂണിറ്റ് തലവന്‍ രാജിവെച്ചത്.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് യ രാജിക്കത്ത് നൽകി. കൊവിഡിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധിയിടങ്ങളില്‍ കുടുങ്ങിയ ലഡാക്കിലെ ജനങ്ങളുടെ കാര്യത്തില്‍ ഒരു തരത്തിലുമുള്ള നടപടികളും ലഡാക്കിലെ കേന്ദ്രഭരണ സംവിധാനങ്ങള്‍ സ്വീകരിച്ചില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യാത്രക്കാരും, വിവിധ അസുഖങ്ങള്‍ക്ക് ചികിത്സ തുടരുന്നവരും തീര്‍ത്ഥാടകരും ഉള്‍പ്പെടെ ലഡാക്കിലെ 20000 ത്തിലേറെ വരുന്ന ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ലഡാക്കില്‍ തിരിച്ചെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന അവരുടെ കാര്യത്തില്‍ ഭരണകൂടം ഇടപെട്ടില്ല. വിഷയം ലെഫ്റ്റനന്റ് ഗവര്‍ണറേയും ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായ അവിനാഷ് റായിയേയും ശ്രദ്ധിയില്‍പ്പെടുത്തിയെങ്കിലും തുടര്‍ നടപടി ഒന്നും ഉണ്ടായില്ലെന്നും ദോര്‍ജെ പറഞ്ഞു.
ലഡാക്കിലേയും കാര്‍ഗിലിന്റെയും ഭരണ കൗണ്‍സിലുകളുടെ പ്രവര്‍ത്തനം ഫലപ്രദമായല്ല നടക്കുന്നതെന്നും ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ ദൈനംദിന കാര്യങ്ങളില്‍ പോലും ഈ കൗണ്‍സിലുകളുമായി സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ജില്ലകള്‍ക്കും സ്വയംഭരണാധികാരം ലഭിക്കാനായി ലഡാക്കിലെ ജനങ്ങള്‍ വളരെയധികം പോരാടി. അവരുടെ പ്രശ്‌നങ്ങളെ കുറിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പാര്‍ട്ടി ഹൈക്കമാന്‍ഡുമായി സംസാരിച്ചിരുന്നു.
‘1948 മുതലുള്ള യുദ്ധങ്ങളില്‍ നമ്മുടെ സൈന്യത്തോടൊപ്പം നിലയുറപ്പിച്ചവരാണ് ലഡാക്കിലെ ജനങ്ങള്‍. എന്നാല്‍ അവരോട് ഭരണകൂടം തിരിച്ച് കാണിച്ചുകൊണ്ടിരിക്കുന്നത് എന്താണ്. ലഡാക്കിലെ ജനങ്ങളെ അപമാനിക്കുകയാണ് കേന്ദ്രം. അതിനാല്‍ ബി.ജെ.പിയുടെ ലഡാക്ക് യൂണിറ്റ് പ്രസിഡന്റ് സ്ഥാനം ഞാന്‍ രാജിവെക്കുകയാണ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും ഉപേക്ഷിക്കുന്നു’, ദോര്‍ജെ പറഞ്ഞു.
https://www.facebook.com/Malayalivartha
























