ഇന്ന് വൈകീട്ട് നടക്കുന്ന 'നാം' വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും... കോവിഡ് 19 മഹാമാരിയെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം... പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പങ്കെടുക്കും

ഇന്ന് വൈകീട്ട് നടക്കുന്ന 'നാം'(നോണ്‍ അലൈന്‍മെന്റ് മൂവ്‌മെന്റ്) വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. കോവിഡ് 19 മഹാമാരിയെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്. തിങ്കളാഴ്ച ഇന്ത്യന്‍ സമയം 4.30ഓടെ നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പങ്കെടുക്കും. 2014ല്‍ പ്രധാനമന്ത്രിയായതിനു ശഷം മോദി പങ്കെടുക്കുന്ന ആദ്യ 'നാം' ഉച്ചകോടിയാണിത്.
വിദേശനയത്തില്‍ ഇന്ത്യയുടെ നയവ്യതിയാനമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ ഉച്ചകോടി ഏറെ രാഷ്ട്രീയപ്രധാന്യം അര്‍ഹിക്കുന്നു. എന്നാല്‍ ഉച്ചകോടി എന്നതിലുപരി കോവിഡിനെ നേരിടുന്നതിനുള്ള ലോകരാജ്യങ്ങളുടെ കൂട്ടായ്മ എന്ന രീതിയില്‍ മാത്രമാണ് പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. യോഗത്തില്‍ ഇന്ത്യയുടെ കോവിഡ് സ്ട്രാറ്റജിയെക്കുറിച്ച് മോദി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2016ലും 2019ലും നടന്ന ഉച്ചകോടികളില്‍ മോദി പങ്കെടുത്തിരുന്നില്ല. യഥാക്രമം വെനിസ്വേലയിലും അസര്‍ബൈജാനിലും നടന്ന ഉച്ചകോടികളില്‍ വൈസ് പ്രസിഡന്റാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. 2012 ല്‍ നടന്ന ഉച്ചകോടിയില്‍ അന്നത്തെ പ്രധാനമന്ത്രിയായ മന്‍മോഹന്‍സിങ് പങ്കെടുത്തിരുന്നു. ഇതിന് പുറമെ ജി20, ബ്രിക്‌സ്, സാര്‍ക് രാജ്യങ്ങളും കൊറോണ വൈറസിനെ ഒരുമിച്ച് നേരിടാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടി വിഡിയോ കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അമേരിക്ക അംഗമല്ലാത്ത വികസ്വര രാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് 'നാം'. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 120 രാജ്യങ്ങളാണ് 'നാം'ലെ അംഗങ്ങള്‍.
ലോകമെമ്പാടുമുള്ള 3.5 ദശലക്ഷം പേര്‍ വൈറസ് ബാധിതരാകുകയും 2,74,431 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകസംഘടനകള്‍ യോഗം ചേരുന്നത്.
"
https://www.facebook.com/Malayalivartha
























