ഓരോ സംസ്ഥാനങ്ങളും മറുനാട്ടിൽ കുടുങ്ങിയിരിക്കുന്നവരുടെ എണ്ണം വിലയിരുത്തി അവരെ കൊണ്ടുവരാനുള്ള പ്രത്യേക ട്രെയിനിനായി ആവശ്യപ്പെടുമ്പോൾ കേരളത്തിൽ നിന്ന് അത്തരം ആവശ്യം ഉണ്ടായിട്ടില്ലെന്ന് മധ്യറെയിൽവേ

ഓരോ സംസ്ഥാനങ്ങളും മറുനാട്ടിൽ കുടുങ്ങിയിരിക്കുന്നവരുടെ എണ്ണം വിലയിരുത്തി അവരെ കൊണ്ടുവരാനുള്ള പ്രത്യേക ട്രെയിനിനായി ആവശ്യപ്പെടുമ്പോൾ കേരളത്തിൽ നിന്ന് അത്തരം ആവശ്യം ഉണ്ടായിട്ടില്ലെന്ന് മധ്യറെയിൽവേ
ഓരോ സംസ്ഥാനത്തെയും ചീഫ് സെക്രട്ടറിയാണ് ഇതര സംസ്ഥാനത്തെ ചീഫ് സെക്രട്ടറിക്ക് പ്രത്യേക ട്രെയിൻ സംബന്ധിച്ച ആവശ്യമുന്നയിച്ച് കത്തെഴുതേണ്ടത് .റയിൽവേ മന്ത്രാലയത്തിനും കത്തു നൽകും. ആ കത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ മന്ത്രാലയം പ്രത്യേക ട്രെയിൻ ആരംഭിക്കേണ്ടതു സംബന്ധിച്ച് അതാത് റെയിൽവേ ഡിവിഷനെ അറിയിക്കുകയാണ് രീതി
മുംബൈ ആസ്ഥാനമായ മധ്യറെയിൽവേയിൽ നിന്ന് നാസിക്-ഭോപാൽ, നാസിക്-ലക്നൗ, ഭിവണ്ടി-ഗൊരഖപുർ ട്രെയിനുകൾക്കുള്ള അപേക്ഷകൾ ലഭിച്ചതിനനുസരിച്ചുള്ള സർവീസുകൾ നടത്തി. നാഗ്പുരിൽ നിന്നു ലക്നൗവിലേക്കാണ് നാലാമത്തെ ട്രെയിൻ. മുംബൈ, പുണെ നഗരങ്ങളിൽ നിന്നു ട്രെയിൻ ആരംഭിക്കുന്നതിനു പകരം ഭിവണ്ടി, നാസിക് തുടങ്ങി താരതമ്യേന ചെറിയ സ്റ്റേഷനുകളിൽ നിന്നാണ് ആദ്യഘട്ടത്തിൽ ട്രെയിനുകൾ ആരംഭിക്കുന്നത്. തിരക്കു കുറയ്ക്കാനായാണിത്.
ആറു ലക്ഷത്തോളം പേർ മുംബൈയിൽ നിന്നു വിവിധ സംസ്ഥാനങ്ങളിലേക്കു പോകാനുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ഈ മാസം 17 വരെ ‘മൈഗ്രന്റ് സ്പെഷൽ’ ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. മഹാരാഷ്ട്രയിൽ നിന്നു പ്രത്യേക ട്രെയിനിനായി യുപി, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ ആവശ്യങ്ങളുയർന്നിരിക്കുന്നത്.
കേരളത്തിലേക്കു ‘കോവിഡ് സ്പെഷൽ’ ട്രെയിനുകൾ ഉടൻ പ്രഖ്യാപിക്കണമെന്ന് മലയാളികൾ ആവശ്യപ്പെട്ടിട്ടുണ്ട് . നോർക്ക റജിസ്ട്രേഷൻ ആരംഭിച്ചയുടൻ തങ്ങളെല്ലാം റജിസ്റ്റർ ചെയ്തിരുന്നെന്നും എന്നാൽ, ഇതുവരെയും കേരള സർക്കാരിന്റെ ഭാഗത്തു നിന്നു പ്രതികരണമുണ്ടായില്ലെന്നും മലയാളികൾ പരാതിപ്പെട്ടു
കേരളത്തിൽ നിന്നു വന്ന് മുംബൈയിൽ വന്ന് കുടുങ്ങിയ, സ്വന്തം വാഹനങ്ങൾ ഉള്ളവരെ തിരിച്ചു കൊണ്ടുപോകുന്നതിനുള്ള നടപടികളാണ് തുടങ്ങിയിരിക്കുന്നത്. . എന്നാൽ, ഇതിൽ രണ്ടിലും പെടാതെ റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന നൂറുകണക്കിന് മലയാളികളുടെ ആവശ്യം സർക്കാർ അംഗീകരിക്കണമെന്നാണ് ഇവിടെ കുടുങ്ങിപ്പോയ മലയാളികളുടെ അഭ്യർത്ഥന
https://www.facebook.com/Malayalivartha
























