കുല്‍ഭൂഷണ്‍ യാദവിനെ കാണാന്‍ അഭിഭാഷകര്‍ക്കുള്ള അനുമതി നിഷേധിച്ചതായി അഭിഭാഷകന്‍ ഹരീഷ് സാല്‍വേ

പാകിസ്താന്‍ തടവിലാക്കിയിരിക്കുന്ന കുല്‍ഭൂഷണ്‍ യാദവിനെ കാണാന്‍ അഭിഭാഷകര്‍ക്കുള്ള അനുമതി നിഷേധിച്ചതായി അഭിഭാഷകന്‍ ഹരീഷ് സാല്‍വേ. ഇത് സംബന്ധിച്ച് ഹരീഷ് സാല്‍വേ പരാതിയുമായി അന്താരാഷ്ട്ര കോടതിയിയെ സമീപിച്ചു. കൃത്യമായ സമയത്ത് കുല്‍ഭൂഷണെ കാണാന്‍ കുടുംബാംഗങ്ങള്‍ക്കും അഭിഭാഷകര്‍ക്കും അനുമതി നല്‍കുന്നതും പാകിസ്താന്‍ മുടക്കുകയാണ്. അതിനായി അന്താരാഷ്ട്ര കോടതിയുടെ നിര്‍ദ്ദേശം വിവിധ കാരണങ്ങള്‍ പറഞ്ഞ് തടസ്സപ്പെടുത്തുന്ന രീതി പാകിസ്താന്‍ തുടരുകയാണെന്നും സാല്‍വേ ആരോപിച്ചു
ചാരനെന്ന കള്ളക്കേസ്സിലാണ് പാകിസ്താന്‍ കുല്‍ഭൂഷണെ കഠിനതടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. വധശിക്ഷ വിധിച്ചെങ്കിലും അന്താരാഷ്ട്ര ഇടപെടല്‍ കാരണം 2017 ഏപ്രിലില്‍ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിരിക്കുകയാണ്.എട്ടു തവണ കുല്‍ഭൂഷണുമായി ബന്ധപ്പെട്ട വിവരാന്വേഷണത്തിന് പാകിസ്താനുമായി ശ്രമിച്ചെന്ന് ഹരീഷ് സാല്‍വേ അറിയിച്ചു. നിരന്തരം കുല്‍ഭൂഷനെ മോചിപ്പിക്കാന്‍ അന്താരാഷ്ട്ര കോടതിയുടെ മധ്യസ്ഥതയില്‍ തീരുമാനിച്ചിട്ടും പാകിസ്താന്‍ നടപടികള്‍ പരമാവധി വൈകിപ്പിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























