Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഗോവയില്‍ പോയ കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മിനിയുടെയും മകള്‍ അഞ്ജനയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍

18 MAY 2020 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ പോയ കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മിനിയുടെയും മകള്‍ അഞ്ജന കെ.ഹരീഷിന്റെ (21) കാരിയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍ വ്യക്തമാക്കിയിരിക്കുകയാണ്. മരണത്തില്‍ ദുരൂഹത ആരോപിച്ചാണു ബന്ധുക്കള്‍ രംഗത്തെത്തിയത്. വിശദ അന്വേഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ചയും ഹിന്ദു ഐക്യവേദിയും രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ഈ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മിനി കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കു പരാതി നല്‍കി.

മകള്‍ മരിക്കുന്നതിനു തലേദിവസം വിളിച്ചിരുന്നുവെന്നും നാട്ടിലേക്കു മടങ്ങി വരുമെന്ന് അറിയിച്ചിരുന്നതായും അമ്മ പറയുന്നു. അഞ്ജനയെ 13 നാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോവയില്‍ ഇവര്‍ താമസിച്ച റിസോര്‍ട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ചുവെന്നാണ് ബന്ധുക്കള്‍ക്കു ഗോവ പൊലീസ് നല്‍കിയ വിവരം. തലശ്ശേരി ബ്രണ്ണന്‍ കോളജിലെ വിദ്യാര്‍ഥിനിയായിരുന്നു.

അഞ്ജനയുടെ മരണത്തിന് പിന്നില്‍ ചിലപ്പോള്‍ അവളുടെ കാമുകനായ പ്രണോയ് പ്രസൂണിന്റെ പ്രേരണയായിരിക്കാമെന്ന് അടുത്ത സുഹൃത്ത് ഗാര്‍ഗി ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തുന്നുണ്ട്. മാനസാന്തരം വന്നതില്‍ കാമുന്റെ ഭീഷണി ഉണ്ടായിരിക്കാമെന്ന് അഞ്ജനയുടെ സുഹൃത്തുക്കള്‍ പറയുന്നു. മാര്‍ച്ച് 17 ന് മൂന്നിന് സുഹൃത്തുക്കൊപ്പമാണ് ഗോവയ്ക്ക് പോയത്. ശബരിയും ഗാര്‍ഗിയും ഒപ്പമുണ്ടായിരുന്നു. ലോക്ഡൗണായതിനാല്‍ അവിടെ കുടുങ്ങി. മരിക്കുന്ന അന്ന് അഞ്ജന വളയെധികം സന്തോഷവതിയായിരുന്നുവെന്ന് കൂട്ടുകാര്‍ പറയുന്നു. ഒരുപാട് പേരെ ഫോണ്‍വിളിച്ചിരുന്നു. കൂട്ടത്തില്‍ കാമുകനായ പ്രണോയുമായും ഏറെ നേരം സംസാരിച്ചിരുന്നു. ഇതിന് ശേഷം അവള്‍ ആകെ മൂഡ് ഔട്ടിലായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.

രാത്രി 8.45 ഓടെ അവരുടെ സമീപത്തുനിന്നും ഒഴിഞ്ഞുമാറി പോയിരുന്നു. ബാത്തുറൂമിലോ മറ്റോ പോയതാണെന്ന് കരുതി ആരും അന്വേഷിച്ചില്ല. ഒന്‍പതുമണിയായതോടെ എല്ലാവരും റൂമിലും പുറത്തും അന്വേഷിച്ചു. അടുത്ത ബീച്ചിലേക്കും അന്വേഷണം നീങ്ങി. വീണ്ടും തിരിച്ചുവന്ന് പരിസരവാസികളെ അവര്‍ വിവരമറിയിച്ചു. അവരും കൂടി ചേര്‍ന്ന് തിരഞ്ഞപ്പോള്‍ അവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ പിറക് വശത്തെ ആളൊളിഞ്ഞ സ്ഥലത്ത് തൂങ്ങിയ നിലയില്‍ അഞ്ജനയെ കണ്ടെത്തുകയായിരുന്നു. കൂട്ടുകാരിയുടെ ലുങ്കി കെട്ടി അതിലാണ് തൂങ്ങിയത്. സുഹൃത്തുക്കളും പരിസരവാസികളും ചേര്‍ന്ന് അടുത്തുള്ള പിഎച്ച്‌സിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

അതേസമയം മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും അഞ്ജന വീട്ടുകാരെ വിളിച്ചറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. അമ്മ പറയുന്നത് പോലെ തുടര്‍ന്ന് ജീവിച്ചുകൊള്ളാമെന്നും അവള്‍ പറഞ്ഞിരുന്നു. ലോക് ഡൗണായതിനാല്‍ കൂട്ടിക്കൊണ്ടുവരാന്‍ സാധിച്ചില്ല. ഇത്രയേറെ ഗുരുതരമായിരുന്നു സാഹചര്യമെന്ന് അറിയില്ലായിരുന്നെവെന്നാണ് വീട്ടുകാര്‍ പറയുന്നത്. നന്നായി എഴുതുകയും വായിക്കുകയും പഠിക്കുകയും ചെയ്യുന്ന അഞ്ജനയ്ക്ക് ബ്രണ്ണന്‍ കോളേജിലെ ഡിഗ്രി വിദ്യാഭ്യാസത്തോടെയാണ് ഏറെ മാറ്റം വന്നത്. ഒരു കാമുകനെ പരിചയപ്പെട്ടതോടെ രാഷ്ട്രീയ പ്രവര്‍ത്തനം പതിയെ നിര്‍ത്തി തുടങ്ങിയിരുന്നു. പിന്നീടാണ് വീട്ടുകാരുമായി അകന്ന് കൂട്ടുകാര്‍ക്കൊപ്പം ജീവിച്ചു തുടങ്ങിയത്.

4 മാസം മുന്‍പു മകളെ കാണാനില്ലെന്നു പറഞ്ഞ് അമ്മ മിനി ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അഞ്ജനയെ പൊലീസ് പിടികൂടി വീട്ടുകാര്‍ക്കു കൈമാറി. മാര്‍ച്ച് ആദ്യവാരത്തില്‍ കോളജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്നു പറഞ്ഞു അഞ്ജന പോയി. എന്നാല്‍ തിരിച്ചു വന്നില്ല. തുടര്‍ന്ന് അമ്മ വീണ്ടും പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ കോഴിക്കോട്ട് ഒരു സന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോഴിക്കോട് സ്വദേശിനിയായ യുവതിക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു. ഈ യുവതിയുടെ വീട്ടിലായിരുന്നു പിന്നീടു താമസിച്ചത്. വിശദ അന്വേഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ചയും ഹിന്ദു ഐക്യവേദിയും രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ തന്നെ മാനസികമായും ശാരീരികമായും വീട്ടുകാര്‍ ഉപദ്രവിക്കുകയാണെന്നാണ് അഞ്ജന മാര്‍ച്ച് 13 ന് ഫെയ്‌സ്ബുക്കില്‍ ഇട്ട വിഡിയോ ലൈവില്‍ പരാമര്‍ശിക്കുന്നത്. സ്വമേധയാ വീട്ടില്‍ നിന്നു പോന്നതാണെന്നും താന്‍ ഇനി ജീവനോടെ ഉണ്ടാകുമോ എന്നു പോലും അറിയില്ലെന്നുമാണ് അഞ്ജന പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ പ്രതികരണവുമായി ഗോവ പോലീസ് രംഗത്തെത്തിയിരുന്നു . യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും സംഭവം ആത്മഹത്യ തന്നെയാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റിസോര്‍ട്ടിലെ മരത്തില്‍ തൂങ്ങിമരിച്ചനിലയാണ് യുവതിയെ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പോലീസ് കരുതുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ പറയാനില്ലെന്നും ഗോവയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അഞ്ജന ഹരീഷിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.ഷൈനു ആവശ്യപ്പെട്ടു. തലശ്ശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജന ഹരീഷിനെ കഴിഞ്ഞ ദിവസമാണ് ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യാത്രാ രേഖകളും പണമിടപാടുകളും പരിശോധിച്ചാല്‍ മരണത്തിനു ഉത്തരവാദികളെ കണ്ടെത്താന്‍ കഴിയും. വിശദമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (17 minutes ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (31 minutes ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (43 minutes ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (52 minutes ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (57 minutes ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (1 hour ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (1 hour ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (1 hour ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (1 hour ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (2 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (2 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (9 hours ago)

Malayali Vartha Recommends