രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ ഘട്ടംഘട്ടമായി തുടങ്ങും

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ മേയ് 25 മുതല്‍ ഘട്ടംഘട്ടമായി തുടങ്ങുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. വിമാന സര്‍വ്വീസുകള്‍ തുടങ്ങാനായി വിമാന കമ്ബനികളോടും വിമാനത്താവള നടത്തിപ്പുകാരോടും സജ്ജരായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി. യാത്രക്കാരുടെ സഞ്ചാരവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നും വ്യോമയാന മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 25 മുതലാണ് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവച്ചത്. അതേസമയം നാലംഘട്ട ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശത്തില്‍ വിമാനസര്‍വീസുകള്‍ മേയ് 31വരെ നിര്‍ത്തിവെച്ചതായി അറിയിച്ചിരുന്നു. ഇതാണിപ്പോള്‍ മാറ്റം വരുത്തുന്നത്.
https://www.facebook.com/Malayalivartha























