ആഭ്യന്തര വിമാന സര്‍വീസുകള്‍ ഈ മാസം 25 മുതല്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കും

ആദ്യഘട്ടത്തില്‍ കോവിഡ് മുക്തമായ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തിക്കൊണ്ട് രാജ്യത്ത് ഈ മാസം 25 മുതല്‍ ഘട്ടംഘട്ടമായി ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. വിമാന കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും സര്‍വീസ് ആരംഭിക്കുന്നതിനു തയാറാകാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കി.
രാജ്യത്ത് വിമാന യാത്ര പുനരാരംഭിക്കുന്നത് 2 മാസത്തിനു ശേഷമാണ്. കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് 24-നാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. വിദേശ സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
അകലം ഉറപ്പാക്കാന്‍ ഒന്നിടവിട്ട സീറ്റുകള്‍ ഒഴിച്ചിടണമെന്ന നിര്‍ദേശം കമ്പനികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. ജൂണ്‍ 1 മുതലുള്ള ടിക്കറ്റ് ബുക്കിങ് സ്വകാര്യ എയര്‍ ലൈനുകള്‍ കഴിഞ്ഞ ദിവസം തുടങ്ങി. വ്യോമഗതാഗതം പുനരാരംഭിക്കുമ്പോള്‍ കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഗണ്യമായി ഉയര്‍ത്തുന്നതു തടയാനുള്ള നടപടികള്‍ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വിമാന കമ്പനികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും.
റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളും മറ്റു വ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. ഭക്ഷണശാലകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല. പാഴ്‌സല്‍ ലഭിക്കും.
https://www.facebook.com/Malayalivartha























