നേപ്പാളിന്റെ പതിനെട്ടാം അടവ് കയ്യിലിരിക്കട്ടെ ; പയറ്റുന്നത് ഭൂവിസ്തൃതി വർധിപ്പിക്കാനുള്ള കുടിലതന്ത്രം

ചൈനയിലെ വുഹാനിൽ നിന്നാണ് മഹാമാരിയായ കോവിഡ് 19 എന്ന കൊറോണ വിഭാഗം വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന് ഏവർക്കും അറിയാം .എന്നാൽ ഇനി അവർ അത് വരെ മാറ്റിപ്പറയുന്ന അവസരവാദികളായി മാറിയാലും സംശയിക്കേണ്ടതില്ല .വാദിയെ പ്രതിയാക്കാൻ ശ്രമിക്കുന്ന ഏതാനും ചില
നെറികെട്ടവരുടെ ഒത്തുകളി മാത്രം മതി ,അത്തരം തിരുത്തിക്കുറിക്കൽ ഉണ്ടാകാൻ എന്ന് വേണം പറയാൻ
ഇപ്പോൾ അത്തരമൊരു ശ്രമം നേപ്പാൾ നടത്തുകയാണ് എന്ന് തന്നെ പറയേണ്ടി വരും .അവരുടെ പ്രധാനമത്രി
പറയുന്നത് ഇന്ത്യയാണ് മഹാപരാധം ചെയ്തത് എന്നാണ് .എങ്ങനെ എന്ന് കേട്ടാൽ ആരും തലയിൽ കൈവച്ച്
പോകും ,എന്നതൊരു കുബുദ്ധിയാണ് .ഇദ്ദേഹം നേപ്പാളിലല്ല സാക്ഷാൽ ചൈനയിൽ തന്നെ ജനിക്കേണ്ടതല്ലേ
എന്ന് പറയേണ്ടി വരും .സത്യത്തെ മണ്ണിട്ട് മൂടി പൊള്ളത്തരങ്ങൾ വിളിച്ചു കൂവുന്നത് നേപ്പാളിലെ ജനങ്ങൾ
അറിയുന്നുണ്ടോ എന്തോ .ലോകരാജ്യങ്ങൾ ഒന്നടങ്കം ചൈനയ്‌ക്കെതിരെ അന്വേഷണമെന്ന മുറവിളി
ഉയർത്തിയപ്പോഴും അയൽ രാജ്യമായ ഇന്ത്യ ആത്മസംയപനം പാലിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണ് .ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഈ കാട്ടിക്കൂട്ടലെങ്കിൽ അധികം നാൾ ഇത് വിലപ്പോകില്ല എന്ന് തന്നെ പറയേണ്ടിവരും .നേരിട്ടിറങ്ങി യുദ്ധം ചെയ്യുന്നതിന് പകരം പിന്നിൽ നിന്ന് കുത്താനാണ് ചൈനീസ് ഭരണാധികാരികൾക്ക് പൊതുവേ ഇഷ്ടം അതിനു താളം തുള്ളാൻ പാകിസ്താനോടൊപ്പം നേപ്പാളിനെയും കിട്ടിയോ എന്നത് സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ് .
ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാദുര, ലിപുലെഖ് പ്രദേശങ്ങൾ എന്തു വില കൊടുത്തും നേപ്പാൾ തിരികെ കൊണ്ടുവരുമെന്നും ഒലി പറഞ്ഞു. ഇന്ത്യയുടെ ഭാഗമായ ലിംപിയാദുര, ലിപുലെഖ്, കാലാപാനി എന്നിവ ഉൾപ്പെടുന്ന പുതിയ ഭൂപടം നേപ്പാൾ മന്ത്രിസഭ അടുത്തിടെ അംഗീകരിച്ചിരുന്നു. ഇന്ത്യ ഉദ്ഘാടനം ചെയ്ത പുതിയ റോഡിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള വിള്ളൽ ഇത് വർധിപ്പിച്ചു.
ഇന്ത്യയും നേപ്പാളും 1,800 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. ഇന്ത്യയുമായുള്ള പടിഞ്ഞാറൻ അതിർത്തി നിർവചിക്കാൻ ബ്രിട്ടിഷ് കൊളോണിയൽ ഭരണാധികാരികളുമായുള്ള 1816ലെ സുഗൗളി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ലിപുലെഖ് പാസ് നേപ്പാൾ അവകാശപ്പെടുന്നത്. 1962ലെ ഇന്ത്യ–ചൈന യുദ്ധം മുതൽ ഇന്ത്യൻ സൈനികരെ അവിടെ വിന്യസിച്ചിട്ടുണ്ടെങ്കിലും ലിംപിയാദുര, കാലാപാനി മേഖലകൾ തന്ത്രപ്രധാനമായ പ്രദേശങ്ങളാണെന്ന് നേപ്പാൾ അവകാശപ്പെടുന്നു.ഇതിനു പിന്നാലെയാണ് സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി കുപ്രചാരം നടത്താൻ നേപ്പാൾ ശ്രമിക്കുന്നത് .
മേയ് എട്ടിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉത്തരാഖണ്ഡിലെ ലിപുലെഖ് പാസിനെ ചൈനയിലെ കൈലാസ് മാനസരോവറുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഉദ്ഘാടനം ചെയ്തിരുന്നു. പിന്നാലെ നേപ്പാൾ ഇതിൽ പ്രതിഷേധിക്കുകയും പ്രദേശത്ത് സുരക്ഷാ പോസ്റ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലെ പിത്തോറഗർഹ് ജില്ലയിലൂടെ കടന്നു പോകുന്ന റോഡ് പൂർണമായും ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.എന്നാൽ ഇതിനെ അംഗീകരിക്കാം തയ്യാറാകത്തെ പ്രതികാര ബുദ്ധിയുമായി നിലകൊള്ളുകയാണ് നേപ്പാൾ പ്രധാനമന്ത്രി
സ്വന്തം ജനങ്ങളെ പോലും വിശ്വാസത്തിലെടുക്കാൻ കഴിയാത്ത പാകിസ്താനും ചൈനയും മെനയുന്ന കുടിലതന്ത്രങ്ങൾ പയറ്റി കരഭൂമി തട്ടിയെടുക്കാൻ വല്ല പദ്ധിതിയുമുണ്ടെങ്കിൽ ആ വെള്ളമങ് വാങ്ങി വെക്കുന്നതാകും നല്ലത് .
https://www.facebook.com/Malayalivartha
























