ഒമ്പത് തൊഴിലാളികളുടെ മൃതദേഹം കിണറ്റിൽ! ആറുപ്പേരും ഒരു കുടുംബത്തിൽ ഉള്ളവർ; കുടുംബത്തിൽ ഒരാൾക്ക് കോവിഡ് ഉണ്ടെന്ന് സംശയം

കുടിയേറ്റ തൊഴിലാളി കുടുബംങ്ങളിലെ ഒമ്പത്പ്പേരുടെ മൃതദേഹം കിണറ്റിൽ. ഇവരിൽ ആറുപ്പേരും ഒരു കുടുംബത്തിൽ ഉള്ളവർ. തെലങ്കാനയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തെഴിലാളിയായ മുഹമ്മദ് മക്ദ്സൂദ് അലാം അദ്ദേഹത്തിന്‍റെ ഭാര്യ നിഷ, മക്കൾ, മറ്റൊരു തൊഴിലാളിയായ ശ്രീറാം ഇയാളുടെ ഭാര്യ മക്കള്‍ എന്നിവരടക്കം ഒമ്പത് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ലോക് ഡൗണിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് തൊഴിലുണ്ടായിരുന്നില്ല. ഇതെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് കുടുംബം ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്. തൊഴിലാളികളെയും കുടുംബത്തെയും നേരത്തെ കാണാതായി. ഇതേ തുടർന്ന് നടന്ന അന്വേഷണത്തെ അവസാനിച്ചത് ഈ ദുരന്ത കാഴ്ച്ചയിലായിരുന്നു. നേരത്തെ കമ്പനിയുടമയടക്കമുള്ളവർ ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നു.
തുടര്‍ന്നായിരുന്നു സമീപത്തെ കിണറ്റിൽ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷനത്തിനൊടുവിൽ കിണറ്റിൽ നടത്തിയ തിരച്ചിലിലായിരുന്നു ബാക്കി അഞ്ച് പേരുടേയും മൃതദേഹം കണ്ടെത്തിയത്. ലോക്കഡോൺ തുടർന്ന് ഇവർക്ക് ജോലി നഷ്ടമായി എങ്കിലും ഇവര്‍ക്ക് ഭക്ഷണമടക്കമെത്തിച്ചിരുന്നുവെന്നുംകമ്പനിയുടമ അറിയിച്ചു. താൻ നേരിട്ടാണ് ഭക്ഷണാമെത്തിച്ചതെന്നും കമ്പനിയുടമ വ്യക്തമാക്കി . എന്നാൽ ഇവരുടെ കുടുംബത്തിൽ ഒരാള്‍ക്ക് കൊവിഡുണ്ടായിരുന്നതായും അത് കാരണം ഭയമുണ്ടായിരുന്നതായും ആ ഭയമാണ് മരണത്തിന് കാരണമെന്നുമുള്ള നിഗമനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha