ഇന്ത്യയോട് നേരിട്ടു കളിക്കാന്‍ കെല്‍പ്പില്ല; പാകിസ്ഥാന്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കാന്‍ ഭീകര സംഘടനകളെ ഇറക്കുന്നു; താലിബാനേയും ഹഖാനി ശൃംഖലയേയും പാക്കിസ്ഥാന്‍ കൂട്ടുപിടിച്ചതായി പെന്റഗണ്‍

ജമ്മു കശ്മീരില്‍ സുരക്ഷാ സേന തീവ്രവാദികള്‍ക്കെതിരെ കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്. ജെയ്ഷെ ഇ മുഹമ്മദ്,ഹിസ്ബുള്‍ മുജാഹിദ്ദീന്‍,ലെഷ്‌ക്കര്‍ ഇ തോയ്ബ തുടങ്ങിയ ഭീകര വാദ സംഘടനകളുടെ എല്ലാം താഴ്വരയിലെ പ്രവര്‍ത്തനം സേന നിരീക്ഷിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ മേഖലയില്‍ അസ്ഥിരത വ്യാപിപ്പിക്കാനും പാക്കിസ്ഥാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നു. താലിബാന്റെ സ്വാധീനം കൂടുന്നത് തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് പാക്കിസ്ഥാന്‍ കരുതുന്നത്. താലിബാനും ഹഖാനി ശൃംഖലയുമായി പാക്കിസ്ഥാന്‍ ഇപ്പോഴും സഹകരണം തുടരുന്നുവെന്ന് അമേരിക്ക. അഫ്ഗാന്‍ മണ്ണില്‍ ഇന്ത്യന്‍ സ്വാധീനം ചെറുക്കുന്നതിന് പാക്കിസ്ഥാന്‍ താലിബാന്റെയും ഹഖാനി ശൃംഖലയുടെയും സഹായം തേടുന്നതായാണ് പെന്റഗണിന്റെ റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രതിരോധ വിഭാഗം ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ജനുവരി, മാര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
മേഖലയില്‍ അസ്ഥിരത വ്യാപിപ്പിക്കാനും പാക്കിസ്ഥാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. താലിബാന്റെ സ്വാധീനം കൂടുന്നത് തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് പാക്കിസ്ഥാന്‍ കരുതുന്നത്. അഫ്ഗാന്‍ സമാധാന ചര്‍ച്ചകളെ തങ്ങള്‍ക്ക് അനുകൂലമായ ദിശയിലേക്ക് നയിക്കാനാണ് പാക് ശ്രമം. സമാധാന ചര്‍ച്ചകള്‍ക്ക് താലിബാനെ അവര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍, കൂടുതല്‍ ആക്രമണങ്ങളില്‍ നിന്ന് താലിബാനെ പിന്തിരിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിനോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
താഴ്വരയില്‍ ഭീകരവാദികള്‍ക്ക് സഹായം നല്കുന്നവരെ കണ്ടെത്തുന്നതിനുള്ള നടപടികളും സേനയുടെ ഭാഗത്ത് നിന്നുണ്ടായി, തന്ത്രപരമായ സമീപനം സ്വീകരിച്ച സൈന്യം ജമ്മു കാശ്മീര്‍ പോലീസുമായി ചേര്‍ന്നാണ് താഴ്വരയില്‍ ഭീകര വാദികളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തിയത്. ഈ തിരച്ചിലില്‍ ഭീകരവാദികളെ പിടികൂടുന്നതിനും ആയുധ ശേഖരം പിടികൂടുന്നതിനും സൈന്യത്തിന് കഴിഞ്ഞിരുന്നു. കരുതലോടെ നീങ്ങിയ സൈന്യം കാശ്മീര്‍ താഴ്വരയില്‍ തീവ്രവാദികള്‍ക്ക് അഭയം നല്കുന്നവരെയും പിടികൂടുകയും ചെയ്തു. ഭീകരരുടെ ഒളിത്താവളം സംബന്ധിച്ച് കൃത്യമായ വിവരം ശേഖരിക്കുകയും അതിന് അനുസരിച്ചുള്ള തന്ത്രപരമായ നീക്കവുമാണ് സുരക്ഷാ സേനയുടെ
ഭാഗത്ത് നിന്ന് ഉണ്ടായത്.
അതേസമയം നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റത്തിന് തയ്യാറെടുക്കുന്നതിനെ ക്കുറിച്ചുള്ള പൂര്‍ണ്ണ വിവരവും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയിട്ടുണ്ട്. ഏകദേശം അഞ്ഞൂറോളം ഭീകരവാദികള്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെ നിയന്ത്രണ രേഖയില്‍ നുഴഞ്ഞ്കയറ്റത്തിന് തയ്യാറെടുക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം അതീവ ജാഗ്രതയിലായിരുന്നു.
https://www.facebook.com/Malayalivartha