റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍ സ്പെഷല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിനായി തുറന്നു

റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ തുറന്നു. ചെന്നൈ സെന്‍ട്രല്‍, തിരുവനന്തപുരം, എറണാകുളം ജംക്ഷന്, കോഴിക്കോട്, മംഗളൂരു റെയില്‍വേ സ്റ്റേഷനുകളിലെ കൗണ്ടറുകളാണ് ദക്ഷിണ റെയില്‍വേ ആദ്യഘട്ടത്തില്‍ തുറന്നത്.
2 കൗണ്ടറുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. ഒരു കൗണ്ടര്‍ പൊതുജനങ്ങള്‍ക്കും രണ്ടാമത്തെ കൗണ്ടര്‍ പാസുകള്‍, വൗച്ചറുകള്‍, കണ്സഷന് ടിക്കറ്റുകള്‍ എന്നിവയ്ക്കും ഉപയോഗിക്കും.
നേരത്തേ റദ്ദായ ടിക്കറ്റുകളുടെ ക്യാന്സലേഷന് തുക കൗണ്ടറുകളിലൂടെ വാങ്ങാന്‍ ഇപ്പോള്‍ അനുവദിക്കില്ല. ആദ്യം ഓടിത്തുടങ്ങിയ രാജധാനി ട്രെയിനുകളുടെ ടിക്കറ്റുകളും റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെ ലഭിക്കും. ഇവയും 30 ദിവസം മുന്‍പു ബുക്കു ചെയ്യാവുന്ന വിധത്തിലാക്കിയിട്ടുണ്ട്.
ദീര്‍ഘദൂര സ്പെഷല്‍ ട്രെയിനുകളില്‍ മഹാരാഷ്ട്രയിലെ ജില്ലകള്‍ക്കിടയിലെ യാത്ര നിരോധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha