യുദ്ധം ഇരന്നുവാങ്ങി ചൈന; ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തി സന്ദര്‍ശിച്ച് കരസേനാ മേധാവി

ഇരന്നുവാങ്ങി ചൈന. നരവനെ ലഡാക്കില്‍. അതിര്‍ത്തിയില്‍ ഇന്ത്യയുടെ ചുട്ടമറുപടി. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ലഡാക്കിലെത്തി.
സംഘര്‍ഷാവസ്ഥ തുടരുന്ന ഇന്ത്യാ ചൈനാ അതിര്‍ത്തിയിലെ സ്ഥിഗതികള്‍ വിലയിരുത്താനാണ് അദ്ദേഹം ലഡാക്കിലെത്തിയത്. ഇന്ത്യയുടെ സുരക്ഷിതത്വവും പരമാധികാരവും ഏത് വിധേനയും സംരക്ഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിന് പിന്നാലെയാണ് കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ ലഡാക്കിലെ സൈനികാസ്ഥാനമായ ലേയില്‍ എത്തിയത്. ഇന്ത്യാ ചൈനാ അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ കുറിച്ചും സൈനിക വിന്യാസത്തെ കുറിച്ചും അദ്ദേഹം അവലോകനം ചെയ്തു.
നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍ വൈ കെ ജോഷി, 14 കോര്‍പ്സ് ചീഫ് ലഫ്. ജനറല്‍ ഹരീന്ദര്‍ സിംഗ് എന്നിവര്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് സ്ഥിതിഗതികള്‍ വിശദീകരിച്ചു നല്‍കി. മെയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിക്ക് സമീപം ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇരു രാജ്യത്തേയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം കൂടുതല്‍ സൈനികരെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. ലഡാക്കിലെ ഇന്ത്യാ - ചൈനാ അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയ്‌ക്കെതിരെ അമേരിക്കയും രംഗത്ത് വന്നിരുന്നു. ചൈനയുടെ കടന്നുകയറ്റം പ്രകോപനപരവും ശല്യപ്പെടുത്തുന്നതുമാണെന്ന് മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞ വിമര്‍ശിച്ചു. 'ചൈനയുടെ കടന്നുകയറ്റങ്ങള്‍ എല്ലായ്പ്പോഴും വെറുതെയല്ല. ദക്ഷിണ ചൈനാക്കടലിലായാലും ഇന്ത്യന്‍ അതിര്‍ത്തിയിലായാലും ചൈനയുടെ പ്രകോപനങ്ങളും അസ്വസ്ഥത നിറഞ്ഞ പെരുമാറ്റവും ഞങ്ങള്‍ കാണുന്നുണ്ട്. വിയറ്റ്നാം, മലേഷ്യ, ഫിലിപ്പിന്‍സ്, ബ്രൂണെ, തായ്വാന്‍ എന്നീ രാജ്യങ്ങളുടെ അവകാശങ്ങളെ മറികടന്ന് ദക്ഷിണ ചൈനാ കടലില്‍ പരമാധികാരം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. കിഴക്കന്‍ ചൈനാ കടലിലും സമാനസ്ഥിതിയാണ്. നിരവധി ദ്വീപുകളില്‍ ചൈന സൈനിക താവളങ്ങള്‍ സജ്ജമാക്കി. ഇവിടം ധാതു നിക്ഷേപവുമുള്ളവയും ആഗോള സമുദ്ര ഗതാഗതത്തിന്റെ നിര്‍ണായക ഭാഗവുമാണ്. എല്ലാവര്‍ക്കും പ്രയോജനം ചെയ്യുന്ന അന്താരാഷ്ട്ര സംവിധാനമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അല്ലാതെ ചൈനയ്ക്ക് മേല്‍ക്കോയ്മയുള്ള സംവിധാനമല്ല. അതിര്‍ത്തി തര്‍ക്കങ്ങള്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിയുടെ ഓര്‍മ്മപ്പെടുത്തലാണ്. ഏതായാലും മറുപടി നല്‍കാന്‍ നരവനെ ഇറങ്ങിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha