ഗൂഗിൾ മാപ്പ് ടൈംലൈനിൽ കാണിക്കുന്നത് ഒരിക്കലും പോകാത്ത സ്ഥലങ്ങൾ... തന്നെക്കാളും ഭാര്യയ്ക്ക് വിശ്വാസം ഗൂഗിളിനെ...കുടുംബകലഹം പതിവായതോടെ ഗൂഗിളിനെതിരെ യുവാവ് പൊലീസിൽ പരാതി നൽകി

ലോകത്ത് എല്ലാവർക്കും സഹായിയാണ് ഗൂഗിൾ മാപ്പ്. ഒരിക്കലെങ്കിലും ഗൂഗിൾ മാപ്പ് നോക്കാത്തവരായി ആരുമുണ്ടാകാൻ ഇടയില്ല. എന്നാൽ ഗൂഗിൾ തന്‍റെ ശത്രു ആയി മാറുന്നു എന്ന പരാതിയുമായി എത്തിയിരിക്കുന്നത് തമിഴ്‌നാട്ടിലെ നാഗപട്ടണം നിവാസിയായ കെ ചന്ദ്രശേഖർ ആണ്
ഗൂഗിൾ മാപ്പ് കാരണം കുടുംബത്തിലെ സമാധാനം പൊയെന്നാണ് യുവാവ് പറയുന്നത്. താൻ ഒരിക്കലും സന്ദർശിക്കാത്ത സ്ഥലങ്ങൾ സന്ദർശിച്ചതായി ഗൂഗിൾ മാപ്പിൽ കാണിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഗൂഗിൾ മാപ്പിനെ വിശ്വസിച്ച ഭാര്യ കലഹം തുടങ്ങിയിരിക്കുകയാണ് .
എന്‍റെ ഭാര്യ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് എന്‍റെ ചലനങ്ങൾ ട്രാക്കുചെയ്യുകയും അതില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. തന്‍റെ കുടുംബ ജീവിതത്തില്‍ ഇത് വലിയ പ്ര
ശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് ഇയാള്‍ പറയുന്നു. ഗൂഗിള്‍ മാപ്പിന്‍റെ തെറ്റായ വിവരങ്ങള്‍ കാരണം തന്‍റെ വ്യക്തിജീവിതത്തിലെ സമാധാനം നഷ്ടപ്പെട്ടെന്നും ഇത് മാനസിക പീഡനത്തിലേക്ക് വഴിമാറിയെന്നും അദ്ദേഹം പറയുന്നു.
കുടുംബകലഹം പതിവായതോടെ ഗൂഗിളിനെതിരെ യുവാവ് പൊലീസിൽ പരാതി നൽകി. ഒരു ഫാൻസി ഷോപ്പിന്‍റെ ഉടമയായ ചന്ദ്രശേഖർ നാഗപട്ടണം ജില്ലയിലെ മയിലാടുതുറൈ ലാൽ ബഹദൂർ നഗർ സ്വദേശിയാണ്.. മയിലാടുതുറൈ പൊലീസ് സ്റ്റേഷനിൽ ആണ് യുവാവ് പരാതി നൽകിയിരിക്കുന്നത്
. താൻ സന്ദർശിക്കാത്ത സ്ഥലങ്ങൾ ഗൂഗിൾമാപ്പ് ടൈംലൈനിൽ കാണിക്കുന്നെന്ന് ആരോപിച്ചാണ് പരാതി. ഗൂഗിൾ മാപ്പിലെ വിവരങ്ങൾ കണ്ട് ഭാര്യ തന്നെ സംശയിക്കുകയാണെന്നും ഇത് കുടുംബകലഹത്തിനു കാരണമാകുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് പരാതി .. താൻ പോകാത്ത സ്ഥലങ്ങളിലൊക്കെ പോയയെന്നാണ് മാപ്പിൽ കാണിക്കുന്നത്.
തന്നെക്കാളും ഭാര്യയ്ക്ക് വിശ്വാസം ഗൂഗിളിനെയാണെന്നും ഗൂഗിൾ തന്റെ ജീവിതം തകർത്തെന്നും അതിനാൽ ഗൂഗിളിനെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആണ് ചന്ദ്രശേഖറിന്റെ ആവശ്യം .. ഗൂഗിൾ മാപ്പിന്റെ പിഴവ് കാരണം ഭാര്യയുടെ ചോദ്യങ്ങൾക്ക് തനിക്ക് ഉത്തരം നൽകാൻ കഴിയുന്നില്ല. കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ, കൗൺസിലർമാർ എന്നിവർ ഇത് ശരിയല്ലെന്ന് പറയുന്നുണ്ടെങ്കിലും ഭാര്യ മാത്രം വിശ്വസിക്കുന്നില്ല.
അതേസമയം ചന്ദ്രശേഖറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇതുവരെ എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തിട്ടില്ല. മറ്റ് പരിശോധനകള്‍ക്ക് മുമ്പ് ദമ്പതികളെ കൗൺസിലിംഗ് നടത്താനാണ് പൊലീസിന്റെ തീരുമാനം
https://www.facebook.com/Malayalivartha