ഇന്ത്യ-ചെെന ഏറ്റുമുട്ടലിന് സാഹചര്യമൊരുങ്ങുന്നു എന്ന സംശയം ബലപ്പെടുന്നതോടെ രാജ്യം ജാഗ്രതയിൽ .. , അതിർത്തിയിൽ ഇരുവരും കൂടുതൽ സേനയെ ഇറക്കി,

ഇന്ത്യ-ചെെന ഏറ്റുമുട്ടലിന്റെ മുന്നോടിയായി ലഡാക്കിലെ ഇന്ത്യാ ചൈന അതിർത്തിയിൽ ഇരുരാജ്യങ്ങളും കൂടുതൽ സേനയെ അണിനിരത്തി. നിയന്ത്രണ രേഖയുടെ ചൈനീസ് ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനെ ഇന്ത്യ നേരത്തെതന്നെ എതിർത്തിരുന്നു.
എന്നാൽ നിർമാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ ചൈന തയ്യാറായില്ല. ഈ സാഹചര്യത്തിലാണ്അവർ കൂടുതൽ സേനയെ അണനിരത്തിയത്. ഇതിനെ നേരിടാൻ ഇന്ത്യ ശക്തമായി തന്നെ നിലകൊള്ളുകയാണ്.
ഇതിനായി 5,000 പട്ടാളക്കാരെ ആണ് അതിർത്തിയിൽ ചൈന നിയോഗിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ഇന്ത്യയും കൂടുതൽ സേനയെ അണിനിരത്തി. ചൈനീസ് അതിർത്തിയിൽ പീപ്പിൾസ് ലിബറേഷൻ ടീമിനെയാണ് ചൈന വിന്യസിച്ചത്. ഇന്ത്യൻ ഭാഗത്ത് ഇന്ത്യൻ ആർമിയുടെ 81, 144 ബ്രിഗേഡുകൾ റോന്ത് ചുറ്റിക്കൊണ്ടിരിക്കുകയാണ്.
ദൈലത്ത് ബെഗ് ഓൽഡി പ്രദേശത്തും സമീപപ്രദേശത്തും ചൈനീസ് സൈന്യം എത്തുകയാണെങ്കിൽ അതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ സൈന്യത്തെ നിയോഗിച്ചത്. നിയന്ത്രണ രേഖയുടെ ചൈനീസ് ഭാഗത്ത് പെൻഗോങ്ത്സോ തടാകത്തിനരികിൽ വലിയ വാഹനങ്ങളുടെ നീക്കം നടക്കുന്നതായി നേരത്തെ സൈന്യത്തിന് വിവരം ലഭിച്ചിരുന്നു..ഈ പ്രദേശം ഇന്ത്യയുടെ കൈവശത്തിലാണെന്നും സൈന്യം അവകാശപ്പെടുന്നു.
നിയന്ത്രണ രേഖയുടെ ചൈനീസ് ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെ ഇന്ത്യ നേരത്തെതന്നെ എതിര്‍ത്തിരുന്നു. പക്ഷേ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ചൈന തയ്യാറായില്ല. പ്രദേശത്ത് ഒരു പാലം പണിതുകൊണ്ടിരിക്കുന്നതായാണ് ആക്ഷേപം. മറുഭാഗത്ത് ഇന്ത്യയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരേ ചൈനയും എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha