കേന്ദ്രമന്ത്രിയുടെ വായടപ്പിക്കാൻ മുഖ്യൻ ! തിരിച്ചടിച്ച് ഗോയൽ ; വാക്‌പോര് മുറുകുന്നു

മറ്റിടങ്ങളിലെ മലയാളികളുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്ന പരാമര്‍ശത്തിന്റെ പേരില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും കേരള മുഖമന്ത്രി പിണറായി വിജയനും വാക്‌പോരില്‍. കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. മറ്റിടങ്ങളിലെ മലയാളികളുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്ന അദ്ദേഹത്തിന്‍റെ ആക്ഷേപത്തിനെതിരെയാണ് മുഖ്യമന്ത്രി യുടെ പ്രതികരണം. റെയില്‍വേമന്ത്രിയുടെ പരാമര്‍ശം പദവിക്ക് ചേര്‍ന്നതല്ല, നിർഭാഗ്യകരമാണ്. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ താനെന്നു തീരുമാനിക്കേണ്ടത് പിയൂഷ് ഗോയലല്ല.
രാജ്യം നേരിടുന്ന പ്രശ്നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ പിയൂഷ് ഗോയലിന് കഴിയുന്നില്ലെന്നു മുഖ്യമന്ത്രി തുറന്നടിച്ചു. മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ അയക്കുന്നത് സംബന്ധിച്ച യാതൊരു വിവരങ്ങളും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നില്ല. ശരിയായ നിരീക്ഷണത്തിനും രോഗവ്യാപനം തടയുന്നതിനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ തകിടം മറിക്കുന്നതാണ് ഈ രീതിയെന്നും റെയില്‍വേ മന്ത്രിയോട് പറഞ്ഞു.
മുൻകൂട്ടി അറിയിക്കാതെ ട്രെയിൻ സർവീസ് നടത്തരുതെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനും കത്തയച്ചു. കത്ത് ലഭിച്ചതിനു ശേഷവും പിറ്റേ ദിവസവും വീണ്ടുമൊരു ട്രെയിന്‍ പുറപ്പെടാന്‍ തീരുമാനിച്ചു. ഇത് ആശ്ചര്യകരമായ നടപടിയാണ്. ഉദ്യോഗസ്ഥതലത്തില്‍തന്നെ സംസ്ഥാനം ഇതില്‍ ഇടപെട്ടു. ഇതിന്റെ ഭാഗമായി ആ തീരുമാനം റദ്ദാക്കി. സാധാരണ ഇത്രയും ചെറിയ കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തേണ്ട കാര്യമില്ല. ഈ തലത്തില്‍ത്തന്നെ തീരേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ രൂക്ഷമറുപടിക്ക് പിന്നാലെ തിരിച്ചടിച്ച് പിയൂഷ് ഗോയല്‍ രംഗത്തെത്തി. മറുനാട്ടിലെ മലയാളികളെ എത്തിക്കാനായുള്ള കേരളത്തിന്റെ നടപടി സങ്കീര്‍ണമാണെന്ന് ഗോയല്‍ പറഞ്ഞു. കേരളം ഏര്‍പ്പെടുത്തിയ ഇ–പാസ് ഉള്‍പ്പെടെയുള്ള രീതികള്‍ അതിസങ്കീര്‍ണമാണ്. പുതിയ മാര്‍ഗരേഖപ്രകാരം റെയില്‍വേയ്ക്ക് ഒരു സംസ്ഥാനത്തിന്റേയും അനുമതി വേണ്ട. മഹാരാഷ്ട്രയില്‍ നിന്നുള്ള ട്രെയിനിന്റെ കാര്യം മഹാരാഷ്ട്ര സര്‍ക്കാരിനോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം നാട്ടുകാരെക്കുറിച്ച് മുഖ്യമന്ത്രിമാര്‍ക്ക് ഇങ്ങനെ ചിന്തയില്ലാതായാല്‍ എന്ത് ചെയ്യുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഗോയൽ ഒരു ദേശീയ ചാനലുമായി നടത്തിയ അഭിമുഖത്തിൽ വിമര്‍ശിച്ചത്.
താനെയില്‍ നിന്നുള്ള സ്‌പെഷല്‍ ട്രെയിയിനിന് സംസ്ഥാനം അനുമതി നല്‍കാത്തത് ചൂണ്ടിക്കാട്ടിയാണ് പിയൂഷ് ഗോയലിന്റെ ഈ പരാമര്‍ശം. ഞായറാഴ്ച വൈകിട്ട് ആറ് മണിക്കാണ് താനെയില്‍ നിന്ന് എറണാകുളത്തേയ്ക്കുള്ള ശ്രമിക്ക് ട്രെയിന്‍ പുറപ്പെടേണ്ടിയിരുന്നത് ഗര്‍ഭിണികളും രോഗികളും വിദ്യാര്‍ത്ഥികളുമടക്കമുള്ള 1603 പേരാണ് ഈ ട്രെയിന്‍ വഴി സംസ്ഥാനത്തേക്ക് എത്താനിരുന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ട്രെയിന്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചത്. റെയില്‍വേ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശപ്രകാരം ട്രെയിനുകള്‍ക്ക് അവ എത്തിച്ചേരേണ്ട സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമില്ലെങ്കിലും ഔദ്യോഗികമായി ലഭിച്ച അഭ്യര്‍ത്ഥന മാനിച്ചാണ് ട്രെയിന്‍ റദ്ദാക്കുന്നതെന്ന് താനെയിലെ നോഡല്‍ ഓഫീസര്‍ യാത്രക്കാരെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























