റോഡ് നിർമ്മാണത്തിൽ നിന്നും ഒരടി പിന്നോട്ടില്ല ; തീരുമാനം കടുപ്പിച്ച് ഇന്ത്യ; അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന തുടര്‍ച്ചയായി പ്രകോപനങ്ങള്‍ നടത്തുന്ന സാഹചര്യങ്ങൾ പ്രധാനമന്ത്രി വിലയിരുത്തി

റോഡ് നിർമ്മാണത്തിൽ നിന്നും ഒരടി പിന്നോട്ടില്ല എന്ന തീരുമാനത്തിൽ നിന്നും വ്യതിചലിക്കാതെ ഇന്ത്യ. ഈ കാര്യത്തിൽ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന തുടര്‍ച്ചയായി പ്രകോപനങ്ങള്‍ നടത്തുന്ന സാഹചര്യങ്ങൾ പ്രധാനമന്ത്രി വിലയിരുത്തുകയുണ്ടായി . സംയുക്ത സേനാ മേധാവിയുടെ നേതൃത്വത്തില്‍ മൂന്നു സേനാ തലവന്മാരുമായിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുള്ള ചർച്ച നടത്തിയത്. നേപ്പാള്‍, സിക്കിം, ഹിമാലയ അതിര്‍ത്തികളില്‍ ചൈനയുടെ നീക്കത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ സേനാ മേധാവികള്‍ അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി വൈകിട്ട് നടന്ന വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു സേനാ മേധാവികള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതും . ലഡാക്കിന്റെ കിഴക്കന്‍ മേഖലകളില്‍ ചൈന ഇപ്പോൾ നടത്തുന്ന സൈനിക നീക്കങ്ങൾ അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. .
സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവും മറ്റ് സേനാ മേധാവികള്‍ക്കൊപ്പം പ്രധാനമന്ത്രിയുമായി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്‌തു. ഇരുപത് ദിവസത്തിലധികമായി അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനം ഉണ്ടാക്കുകയാണ് . സിക്കിമിലെ പാന്‍ഗോംഗ് സോ ലേക്ക്, ഗാല്‍വാന്‍ വാലീ, ഡെംചോക്, ദൗലത് ബെഗ് ഓല്‍ദി എന്നിവിടങ്ങളില്‍ ഇന്ത്യയുടെ സൈനികര്‍ നിരന്തരം ചൈനയുടെ സേനാംഗങ്ങളുമായി നിരന്തരം വാക്കേറ്റവും സംഘര്‍ഷവും നടക്കുന്ന സാഹചര്യമാണ് ഉള്ളത്. . നിലവില്‍ സ്ഥിതിഗതികളുടെ വിലയിരുത്തല്‍ അജിത് ഡോവല്‍ നേരിട്ട് നടത്തുകയാണ് ചെയ്യുന്നത്. അതിര്‍ത്തിയിലെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തില്ലെന്നും യോഗത്തില്‍ തീരുമാനമായിരുന്നു .3500 കിലോമീറ്ററായിരുന്നു ഇന്ത്യ-ചൈന അതിര്‍ത്തിയായുള്ളത്.
https://www.facebook.com/Malayalivartha
























